കനത്തമഴയ്‌ക്ക് സാധ്യത; അഞ്ചുജില്ലകൾക്ക് ഇന്ന് ഓറഞ്ച് ജാഗ്രത
തിരുവനന്തപുരം:സംസ്ഥാനത്ത് ഞായറാഴ്ചവരെ കനത്തമഴയ്ക്കു സാധ്യത. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദമാണ് കാരണം. നിലവിൽ ശ്രീലങ്ക തീരത്തിനുസമീപമുള്ള ന്യൂനമർദം രണ്ടുദിവസത്തിനുശേഷം തെക്കൻ കേരളതീരത്തുകൂടി സഞ്ചരിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. ആറു ജില്ലകൾക്ക് വെള്ളിയാഴ്ച ഓറഞ്ച് ജാഗ്രത നൽകി. 31 വരെ കടലിൽ മീൻപിടിക്കാൻ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പുണ്ട്.
ഓറഞ്ച് ജാഗ്രത
വെള്ളി: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി.
മഞ്ഞ ജാഗ്രത
വെള്ളി: എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
ശനി: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
ഞായർ: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്.