San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

വാഗമണ്ണിലെ സർക്കാർ ഭൂമിയിലെ അനധികൃത കയ്യേറ്റം സിപിഐഎം പ്രതിഷേധം ആർത്തിരമ്പി



വിനോദ് സഞ്ചാര വികസനത്തിന് ഏറെ സാധ്യതയുള്ള പ്രകൃതി രമണീയമായ വാഗമണ്ണിലെ വരാട്ടുമേട് ഉൾപ്പെടെ സർക്കാർ ഭൂമിയിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കണം എന്നാവശ്യം ഉന്നയിച്ചുകൊണ്ട് സിപിഐഎം ഏലപ്പാറ ഏരിയ കമ്മിറ്റി ആഭിമുഖ്യത്തിൽ കയ്യേറ്റ ഭൂമിയിലേക്ക് ബഹുജന മാർച്ച് നടത്തി. സിപിഐഎം ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉദ്ഘാടനം ചെയ്തു. വാഗമണ്ണിലെ സംസ്ഥാനത്ത് മാറിമാറി ഒന്ന് സർക്കാരുകൾ സ്വീകരിച്ച റവന്യൂ നടപടികളുടെ ഭാഗമായി ഭൂമി കയ്യേറി നിർമ്മാണ പ്രവർത്തികൾ നടത്തിവന്ന കയ്യേറ്റ മാഫിയകളെ വിവിധ ദൗത്യസംഘങ്ങൾ ഒഴിപ്പിച്ച് ഭൂമി സർക്കാർ ഏറ്റെടുത്തെങ്കിലും നിലവിൽ ഭൂമി വീണ്ടും കയ്യേറ്റം നടത്തിയ ഭൂമാഫിയുടെ കൈവശത്തിലാണ് ഇപ്പോഴും . 610 ഏക്കർ ഭൂമിയാണ് 15 വർഷത്തിനിടയിൽ വാഗമണ്ണിൽ ഭൂമാഫിയുടെ കൈകളിൽ നിന്നും തിരിച്ചുപിടിച്ചത് . 23 കയ്യേറ്റങ്ങളാണ് അന്ന് കണ്ടെത്തിയത്. മൊട്ടകുന്നുകളും പുൽമേടുകളും വൻ മലകളും ഭൂമാഫിയ കയ്യേറി റിസോർട്ടുകളും മറ്റ് സാഹസിക വിനോദ ഇനങ്ങളും സ്ഥാപിച്ച് അനധികൃതമായി കൈവശം വെച്ച് വരികയാണ്. സർക്കാർ ഭൂമി കയ്യേറ്റത്തിനെതിരെ നിരന്തരമായി സിപിഐഎം നടത്തിയ സമരങ്ങളുടെ ഫലമായി കോടികൾ വിലമതിക്കുന്ന സർക്കാർ ഭൂമിയാണ് സംസ്ഥാനത്ത് കഴിഞ്ഞ 15 വർഷത്തിനിടയിൽ മാറിമാറി വന്ന സർക്കാരുകൾ ഏറ്റെടുത്തത്. കയ്യേറ്റക്കാർക്ക് വ്യാജ രേഖകൾ തയ്യാറാക്കി നൽകുന്ന ഒരു വിഭാഗം റവന്യൂ ഉദ്യോഗസ്ഥർ മേധാവികൾ പീരുമേട് താലൂക്കിലെ സർക്കാർ ഓഫീസുകളിൽ പ്രവർത്തിച്ചിരുന്നു. ഇവരിൽ പലരും ഇന്ന് ജോലിയിൽ നിന്നും വിരമിച്ച് പലരും മറ്റ് ജില്ലകളിലേക്ക് സ്ഥലം മാറി പോവുകയും ചെയ്തു. വ്യാജ പട്ടയങ്ങൾ തയ്യാറാക്കി ഭൂമി കൈവശപ്പെടുത്തിയതും വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. നിരവധി ഉദ്യോഗസ്ഥർ ഇത്തരം ക്രമക്കേടുകൾ കാട്ടിയതിന്റെ പേരിൽ സർക്കാരിന്റെ ശിക്ഷാനടപടി ഏറ്റുവാങ്ങിയ സംഭവങ്ങളും. ജില്ലയ്ക്ക് പുറത്തുനിന്നുള്ള സമ്പന്നന്മാരെ ഭൂമി കയ്യേറ്റങ്ങൾക്ക് പ്രേരിപ്പിക്കുന്നതും ഒരു വിഭാഗം അഴിമതിക്കാരായ ഉദ്യോഗസ്ഥന്മാരാണ്. സർക്കാരിന്റെ അന്വേഷണം ശരിയായ ദിശയിൽ നീങ്ങിയാൽ ഇനിയും വാഗമൺ വില്ലേജിലെ ഒട്ടനവധി അനധികൃതഭൂമി കയ്യേറ്റം കണ്ടെത്താൻ കഴിയും. യഥാർത്ഥ പട്ടയത്തിന്റെ അവകാശികളെ ദ്രോഹിക്കുന്ന വനം അധികൃതരുടെ നിലപാടും സർക്കാർ ഭൂമി കൈയേറാൻ എത്തുന്ന ഭൂമാഫികളെ സഹായിക്കാറുണ്ട്. സിപിഐഎം ആഭിമുഖ്യത്തിൽ ഇന്നലെ നടന്ന കയ്യേറ്റ ഭൂമിയിലേക്കുള്ള ബഹുജന മാർച്ചിൽ വൻ പ്രതിഷേധ പരിപാടികൾക്കുള്ള മുന്നറിയിപ്പായി മാറിയിട്ടുണ്ട്. പ്രതിഷേധ മാർച്ചിനോടനുബന്ധിച്ച് നടന്ന യോഗത്തിൽ സിപിഐഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ടി ബിനു . എം ജെ വാവച്ചൻ , ഏരിയ സെക്രട്ടറി എം ടി സജി, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ബി അനൂപ്, പി കെ എസ് ജില്ലാ പ്രസിഡന്റ് വി പി സുരേഷ്, സിപിഐഎംഏലപ്പാറ ലോക്കൽ സെക്രട്ടറി സി സിൽവസ്റ്റർ എന്നിവർ സംസാരിച്ചു. പ്രതിഷേധ സമരത്തിൽ ഏരിയ കമ്മിറ്റി അംഗങ്ങളും ലോക്കൽ സെക്രട്ടറിമാരും പാർട്ടി പ്രവർത്തകരും വർഗ്ഗ ബഹുജന സംഘടനകളുടെ നേതാക്കളും പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!