പി എസ് സി അഴിമതി നടത്തിയവരെ പുറത്താക്കുക എന്നാവശ്യപ്പെട്ട് യുവമോർച്ച പി എസ് സി ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു

പി എസ് സി അഴിമതി നടത്തിയവർക്കെതിരെ പുറത്താക്കുക, സ്വതന്ത്ര അന്വേഷണത്തിന് സർക്കാർ ഇടപെടൽ നടത്തുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് യുവമോർച്ച ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി ജില്ലാ PSC ഓഫീസിലേക്ക് യുവമോർച്ച പ്രധിഷേധമാർച്ച് നടത്തി.
യുവമോർച്ച ഇടുക്കി സൗത്ത് ജില്ല പ്രസിഡന്റ് അനന്തു മങ്കാട്ടിൽ അധ്യക്ഷതവഹിച്ചയോഗത്തിൽ യുവമോർച്ച ഇടുക്കി നോർത്ത് ജില്ലാ അധ്യക്ഷൻ ഗോകുൽ ഗോപിനാഥ് സ്വാഗതം ആശംസിച്ചു ഇടുക്കി സൗത്ത് ജില്ലാ അധ്യക്ഷൻ VC വർഗീസ് ഉദ്ഘാടനം ചെയ്തു.
യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ അർജുൻ മുഖ്യപ്രഭാഷണം നടത്തി
ബിജെപി ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല
യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ഗൗതംകൃഷ്ണ. ജെ, വിഷ്ണു പ്രസാദ്, ബിജെപി കട്ടപ്പന മണ്ഡലം പ്രസിഡണ്ട് സുജിത്ത് ശശി,യുവമോർച്ച മണ്ഡലം പ്രസിഡണ്ട് ജിജു മോനായി മോർച്ച സംസ്ഥാന അംഗം ശ്രീഹരി പി എസ് എന്നിവർ നേതൃത്വം നൽകി.



























































































































