നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ടുപേർ കരിങ്കുന്നം പോലീസിന്റെ പിടിയിൽ

കരിങ്കുന്നം കഴിമറ്റം ഭാഗത്തുള്ള പെട്ടിക്കടയുടെ തട്ടിനടിയിൽ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 105 പാക്കറ്റ് ഹാൻസുമായി അസം സ്വദേശിയായ റിയാജുൽ ഹഖ് (19), കരിങ്കുന്നം നെല്ലാപ്പാറ ഭാഗത്ത് പെട്ടിക്കടയുടെ തട്ടിനടിയിൽ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 15 പാക്കറ്റ് ഹാൻസുമായി ഉത്തർപ്രദേശ് സ്വദേശിയായ അവദേശ് സരോജ് (43) എന്നിവരാണ് പിടിയിലായത്.
സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗവും വ്യാപനവും തടയുന്നതിനായി കേരള പോലീസ് നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ: ദ നാർക്കോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായി 02/07/2026 തിയതി കരിങ്കുന്നം പോലീസ് നടത്തിയ പരിശോധനയ്ക്കിടെ കരിങ്കുന്നം പോലീസ് ഇൻസ്പെക്ടർ മഹേഷ്‌പിള്ള ബി-യുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ രാജേഷ് പി ജി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മധു, സീനിയർ സിവിൽ പോലീസ് ഓഫീസർ അബി , സിവിൽ പോലീസ് ഓഫീസർമാരായ അനീഷ് സത്താർ, അൻവർ ഷാ വി കെ എന്നിവരടങ്ങിയ പോലീസ് സംഘം പ്രതികളെ പിടികൂടുകയായിരുന്നു.
ഇടുക്കി ജില്ലയിലെ നിങ്ങളുടെ ചുറ്റുപാടുകളില്‍ നടക്കുന്ന ലഹരിവസ്തുക്കളുടെ കച്ചവടങ്ങളോ, ഉപയോഗമോ ശ്രദ്ധയില്‍പെട്ടാല്‍ ഇടുക്കി ജില്ലാ തൂഫാൻ കൺട്രോൾ റൂം നമ്പരായ 9497932508 ൽ അറിയിക്കൂ. ഇത്തരത്തില്‍ സന്ദേശം അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കും.



























































































































