San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

കടുത്ത നടപടികളുമായി എക്സൈസ് വകുപ്പ്, സർക്കാർ നയം മദ്യ വ്യാപനം കുറയ്ക്കുക; 14,722 കേസുകൾ രജിസ്റ്റർ ചെയ്‌തു; ‘മയങ്ങില്ല കേരളം’ ക്യാമ്പയിൻ ഉടൻ ; മന്ത്രി എം ലിജു



സംസ്ഥാനത്ത് ലഹരി മാഫിയകൾക്കെതിരെ കർശന നടപടികളുമായി എക്സൈസ് വകുപ്പ് മുന്നോട്ട് പോവുകയാണെന്ന് എക്സൈസ് മന്ത്രി എം. ലിജു. സർക്കാരിന്റെ ലക്ഷ്യം കേരളത്തിൽ നിന്നും ലഹരി നിർമാർജനം ചെയ്യൽ. ‘മയങ്ങില്ല കേരളം’ എന്ന ലഹരി വിരുദ്ധ ക്യാമ്പയിന് ഉടൻ തുടക്കമാകും. ക്യാമ്പയിന്റെ എൻഫോഴ്സ്മെന്റ് സൈഡാണ് ഓപ്പറേഷൻ തണ്ടർ. അവയർനെസ്സും റീഹാബിലിറ്റേഷനും സർക്കാരിന്റെ പ്രധാന ലക്ഷ്യങ്ങൾ.

രാജ്യതാദ്യമായി ഒരു റിപ്പോർട്ടിംഗ് പോർട്ടൽ ആരംഭിക്കാൻ കേരള എക്സൈസ് വകുപ്പിനായി. ലഹരി നിർമാർജനത്തിന് വകുപ്പ് രൂപം നൽകിയിരിക്കുന്നത് ദീർഘകാല പദ്ധതികൾ. ഓപ്പറേഷൻ തണ്ടർ ആരംഭിച്ച് ഒരു മാസത്തിനുള്ളിൽ 15,000 തിലധികം കേസുകൾ രജിസ്റ്റർ ചെയ്തു. വരും ദിവസങ്ങളിൽ ലഹരി വിരുദ്ധ ക്ലബ്ബുകൾ എല്ലാ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ആരംഭിക്കും. വാർഡുകൾ കേന്ദ്രീകരിച്ച് ജാഗ്രത സമിതികൾ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സർക്കാരിന്റെ നയം മദ്യ വ്യാപനം കുറയ്ക്കുക എന്നത് തന്നെയാണ്. നിയമസഭ സമ്മേളനത്തിന് ശേഷം മദ്യ നയത്തിൽ ചർച്ച നടത്തും. ശേഷം എക്സൈസ് ഡ്രാഫ്റ്റ് പൂർത്തിയാക്കും. UDF ലടക്കം ചർച്ച നടത്തണം. വീര്യം കുറഞ്ഞ മദ്യ നികുതിയിൽ മുഖ്യമന്ത്രി കൃത്യമായി നിലപാട് പ്രഖ്യാപിച്ചു. നാളെ വിൽപ്പന വന്നാൽ വേണ്ട നികുതി ഘടനയാണ് ബജറ്റിൽ പറഞ്ഞിരിക്കുന്നത്.

വീര്യം കുറഞ്ഞ മദ്യത്തിനു ചട്ട ഭേദഗതി നടത്തിയത് കഴിഞ്ഞ സർക്കാർ. ബജറ്റിൽ നികുതി പറഞ്ഞത് വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ വേണ്ടിയല്ല. സംസ്ഥാനത്തു ഒരു മദ്യം വിൽക്കണമെങ്കിൽ തീരുമാനം എടുക്കേണ്ടത് എക്സൈസ് കമ്മീഷണർ. ബ്രാൻഡ് രജിസ്ട്രേഷൻ നടത്തേണ്ടത് എക്സൈസ് വകുപ്പാണ്.അങ്ങനെ ഒരു നീക്കം നടന്നാൽ അതിനെ റിജക്റ്റ് ചെയ്യാൻ അവകാശമുള്ള ആളാണ് എക്‌സൈസ് മന്ത്രി. വിൽക്കണോ വേണ്ടയോ എന്നത് ചർച്ച ചെയ്തു തീരുമാനിക്കേണ്ട കാര്യമാണ്. അത് തന്നെയാണ് സംസ്ഥാന മുഖ്യമന്ത്രിയുടെ പറഞ്ഞത്. കൂട്ടായ ചർച്ചകളികൂടെയാണ് നയം നിശ്ചയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വി എം സുധീരൻ പറഞ്ഞതിൽ എന്താണ് തെറ്റ്. ഇതൊരു ജനാധിപത്യ സമൂഹമാണ്. വ്യത്യസ്തമായ അഭിപ്രായം ഉണ്ടാകും. അദ്ദേഹം അദ്ദേഹത്തിന്റെ അഭിപ്രായം പറയുന്നതിൽ തെറ്റില്ല. മുഖ്യമന്ത്രി പറഞ്ഞത് ഭരണപരമായ തീരുമാനമാണ്. സെയിൽ ടാക്സ് ഏർപ്പെടുത്താൻ പോകുന്നത് ബജറ്റ് രഹസ്യമാണ്. ധനകാര്യ മന്ത്രി ബജറ്റിനു മുൻപ് വകുപ്പ് മന്ത്രിമാരോട് പറയേണ്ട കാര്യമില്ല. നിങ്ങളുടെ പദാവലി എന്റേ നാവിൽ വെയ്ക്കരുത്. വിയോജിപ്പ് എന്നൊരു വാക്ക് ഞാൻ പറഞ്ഞിട്ടില്ല. അബ്കാരി പോളിസിക്ക് ശേഷം നടപ്പാക്കുന്ന കാര്യത്തിൽ തീരുമാനം എന്നാണ് ഞാൻ പറഞ്ഞത്. ബാക്കിയൊക്കെ ധനകാര്യത്തിലെ ഭരണപരമായ കാര്യമാണ്.

ജവാന്റെ ഉൽപ്പാദനം നിലച്ചത് ഗുരുതരമായ വീഴ്ച്ച. റവന്യു നഷ്ടം ഉണ്ടാകുന്ന സംഭവം. ഈ സർക്കാർ വരുന്നതിനു ഒരുമാസം മുൻപ് ഉൽപ്പാദനം നിലച്ചതാണ്. 750 ml ന്റെ ഉൽപ്പാദനം ആദ്യം നിലച്ചു. പിന്നാലെ 1000 ml ന്റെ ഉൽപ്പാദനവും നിലച്ചു. റവന്യു നഷ്ടത്തിൽ ഉൾപ്പടെ നടപടി ഉണ്ടാകും. ഒരു പ്രധാന റവന്യു ഉണ്ടാക്കിത്തരുന്ന സ്ഥാപനത്തിന്റെ തലപ്പത്തു ഇരിക്കുന്നത് പ്രൊഫഷണലായ ആളുകളല്ല. അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണ റിപ്പോർട്ടിനു ശേഷം തുടർ കാര്യങ്ങൾ തീരുമാനിക്കും. ചില കെടുകാര്യസ്ഥതകൾ ഉണ്ടായി. 750 ml നു കുപ്പി നൽകുന്ന കമ്പനി കൃത്യമായ ടെണ്ടർ രേഖകൾ നൽകിയില്ല. അത് കൊണ്ടാണ് അന്ന് ടെണ്ടർ നടപടി പൂർത്തിയാകാഞ്ഞത്.

‘ജവാന്റെ കുപ്പി അടയുന്നില്ല’ എന്ന് സോഷ്യൽ മീഡിയയിൽ കമന്റ് കണ്ടപ്പോൾ ആദ്യം തമാശ ആണെന്നാണ് കരുതിയത്. എന്നാൽ അവിടെ പോയി കണ്ടപ്പോൾ അങ്ങനെയല്ല തോന്നിയത്. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും ഒരു പ്രൊഡക്റ്റ് ആണ്. അതിനു കൃത്യമായ രീതിയിൽ കാര്യങ്ങൾ പോകണം.

മിന്നൽ മാജിക് മലബാർ ഡിസ്റ്റില്ലറീസിൽ 17 കോടിയുടെ ഇൻവെസ്റ്റ്മെന്റ് നടന്നിട്ടുണ്ട്. ഉൽപ്പാദിപ്പിക്കണമോ വേണ്ടയോ എന്നത് നയപരമായി തീരുമാനിക്കേണ്ടതാണ്. മിന്നൽ മാജിക്ക് വേണോ വേണ്ടയോ എന്നത് ഇത് വരെ തീരുമാനിച്ചിട്ടില്ല. മിന്നൽ ഒക്കെ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഉള്ളതല്ലേ. ഞങ്ങൾക്ക് മദ്യ നയം ഉണ്ടല്ലോ എന്നും മന്ത്രി പറഞ്ഞു.

ബാറുകളുടെ പ്രവർത്തന സമയം, ബാർ തൊഴിലാളികൾക്ക് ബുദ്ധിമുട്ട് അറിയിച്ചിട്ടുണ്ട്. ചില അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈവന്റ് മാനേജ്മെന്റ് ചർച്ചയിൽ ബാറുകളുടെ സമയം കുറച്ചാൽ ടൂറിസം വരുമാനം കുറയ്ക്കുമെന്ന് അഭിപ്രായം ഉയർന്നു. ഈ രണ്ടു വശവും വിശദമായി ചർച്ച ചെയ്യണം. അതു കൊണ്ടാണ് നയത്തിൽ തീരുമാനിക്കും എന്ന് പറഞ്ഞതെന്നും മന്ത്രി കൂട്ടിച്ചേർത്തു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!