9.969 കിലോ ഗ്രാം കഞ്ചാവുമായി 3 യുവാക്കൾ കരിങ്കുന്നം പോലീസിന്റെ പിടിയിൽ

കരിങ്കുന്നം തട്ടാരതട്ട സ്വദേശികളായ കുന്നേൽ വീട്ടിൽ ഷിൻസ് അഗസ്റ്റ്യൻ (29), കോടത്തുതറയിൽ വീട്ടിൽ അശ്വൽ രാജ് (24), കോട്ടയം പൂവരണി സ്വദേശി കാഞ്ഞിരത്തിങ്കൽ വീട്ടിൽ ജിജോ ജോർജ് (40) എന്നിവരാണ് പിടിയിലായത്. 19.06.2026 തിയതി കരിങ്കുന്നം പോലീസ് സ്റ്റേഷൻ പരിധിയിൽ കുഴിമറ്റം ഭാഗത്ത് വച്ച് 9.969 കിലോ ഗ്രാം കഞ്ചാവുമായി കണ്ടെത്തിയതിനെത്തുടർന്ന് പ്രതികളെ കരിങ്കുന്നം പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർമാരായ രാജേഷ് പി കെ, മുഹമ്മാദാലി മൊയ്‌ദീൻ, സിവിൽ പോലീസ് ഓഫീസർ സുനീഷ് എന്നിവർ അടങ്ങിയ പോലീസ് സംഘം പിടികൂടുകയായിരുന്നു.
ഇടുക്കി ജില്ലയിലെ നിങ്ങളുടെ ചുറ്റുപാടുകളില്‍ നടക്കുന്ന ലഹരിവസ്തുക്കളുടെ കച്ചവടങ്ങളോ, ഉപയോഗമോ ശ്രദ്ധയില്‍പെട്ടാല്‍ ഇടുക്കി ജില്ലാ ഓപ്പറേഷൻ തൂഫാൻ കൺട്രോൾ റൂം നമ്പരായ 9497932508 ൽ അറിയിക്കൂ. ഇത്തരത്തില്‍ സന്ദേശം അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കും







































































































