San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

‘പിണറായി കാലത്ത് 4 വി സിമാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തു; തെറ്റാണ് എന്ന് പോലും പറഞ്ഞിട്ടില്ല’; വി ഡി സതീശന്‍



വൈസ് ചാന്‍സലര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. കള്ള പ്രചാരണമാണ് ഇതുമായി ബന്ധപ്പെട്ട് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കാഫിര്‍ സ്‌ക്രീന്‍ഷോട്ടുമായി ബന്ധപ്പെട്ടും പ്രതിപക്ഷത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്.

കള്ള പ്രചാരണങ്ങളാണ് സര്‍ക്കാര്‍ വന്ന് ഒരുമാസമാകുന്നതിന് മുന്‍പ് മുഴുവന്‍ നടത്തിയത്. വൈസ് ചാന്‍സലര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ ഞാന്‍ അതിനെ ശക്തമായി വിമര്‍ശിച്ചു. തെറ്റാണ്, വൈസ് ചാന്‍സലര്‍മാരുടെ പദവിക്ക് ചേര്‍ന്നതല്ല സംഘപരിവാറിന്റെ പരിപാടിക്ക് പോയി പങ്കെടുത്തതെന്ന് ഞാന്‍ പറഞ്ഞു. വിമര്‍ശനം മാത്രം പോര എന്ന് പ്രതിപക്ഷ നേതാവ് പത്രസമ്മേളനം നടത്തി. ആ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയായിരുന്ന സമയത്ത് കേരളത്തിലെ നാല് വൈസ്ചാന്‍സലര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തു. അത് തെറ്റാണെന്ന് പോലും പറഞ്ഞിട്ടില്ല. മാത്രമല്ല, അന്നത്തെ ഉന്നത വിദ്യാസമന്ത്രി അതിനെ ന്യായീകരിച്ചു. ഒരു പരിപാടിയില്‍ വൈസ് ചാന്‍സലര്‍മാര്‍ പോകുന്നതില്‍ തെറ്റില്ലെന്ന് പറഞ്ഞു. അതില്‍ ഒരു വൈസ് ചാന്‍സലര്‍ സിപിഐഎം സംഘടനയുടെ നേതാവായിരുന്നയാളായിരുന്നു. ഇത്രപെട്ടന്ന് ഇതൊന്നും മറന്നു പോകരുത്. എന്നിട്ട് ഞങ്ങള്‍ക്കെതിരെ വ്യാപകമായ പ്രചാരണം നടത്തുകയാണ് – അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന തരത്തില്‍ ഒരു സ്‌ക്രീന്‍ ഷോട്ട് ഉണ്ടാക്കി അത് അവിടെ മത്സരിച്ച ഞങ്ങളുടെ സ്ഥാനാര്‍ഥി ഷാഫിയുടെ തലയില്‍ കെട്ടിവച്ച് തോല്‍പ്പിക്കാന്‍ വേണ്ടി നടത്തിയ ശ്രമമല്ലേ എന്ന് അദ്ദേഹം ചോദിച്ചു. ഞങ്ങള്‍ക്കെതിരെ എന്തൊരു ആക്ഷേപമായിരുന്നു. ഞങ്ങളല്ലെന്ന് അന്ന് തന്നെ പറഞ്ഞു. ഒരു പയ്യനെ കുറിച്ച് പരാതി പറഞ്ഞപ്പോള്‍ അവന്‍ തന്റെ ഫോണ്‍ കൊണ്ടുപോയി പൊലീസില്‍ ഹാജരാക്കി. സ്‌ക്രീന്‍ഷോട്ടുമായി ബന്ധപ്പെട്ട കാര്യം അന്വേഷിക്കണ്ടേ? എന്തൊരു കാപട്യമാണ് സിപിഐഎം അവിടെ നടത്തിയത്. സംഘപരിവാര്‍ ചെയ്യുന്ന അതേ പണി സിപിഐഎം ചെയ്തില്ലേ – അദ്ദേഹം ചോദിച്ചു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!