വഴിത്തല ശാന്തിഗിരി കോളേജിലെ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

“ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട്“ എന്ന കേരള പോലീസിന്റെ ലഹരിവിരുദ്ധ പ്രൊജക്റ്റിന്റെ ഭാഗമായി വഴിത്തല ശാന്തിഗിരി കോളേജിലെ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തപ്പെട്ടു. കരിങ്കുന്നം പോലീസ് ഇൻസ്പെക്ടർ മഹേഷ്‌പിള്ള ബി-യുടെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ സ്റ്റാൻലി തോമസ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പ്രദീപ് കുമാർ , പബ്ലിക് റിലേഷൻസ് ഓഫീസറായ ബിനുമോൻ എന്നിവർ ക്ലാസ്സിന് നേതൃത്വം നൽകി. ലഹരി ഉപയോഗം കുട്ടികളിലുണ്ടാക്കുന്ന ശാരീരിക-മാനസിക പ്രശ്നങ്ങളെക്കുറിച്ചും, രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ക്ലാസ്സിൽ വിശദീകരിച്ചു.
ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ജില്ലയിലെ വിദ്യാലയങ്ങളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ നടത്തിവരികയാണ്. ഇത്തരം അവബോധ ക്ലാസുകള്‍ക്കായി 9497912649 എന്ന ജനമൈത്രി ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസറുടെ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
ഇടുക്കി ജില്ലയിലെ നിങ്ങളുടെ ചുറ്റുപാടുകളില്‍ നടക്കുന്ന ലഹരിവസ്തുക്കളുടെ കച്ചവടങ്ങളോ, ഉപയോഗമോ ശ്രദ്ധയില്‍പെട്ടാല്‍ ഇടുക്കി ജില്ലാ നർകോട്ടിക് സെല്ലിന്റെ 9497912594 എന്ന നമ്പരിൽ അറിയിക്കൂ. ഇത്തരത്തില്‍ സന്ദേശം അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കും.































































































































