ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂളിൽ മെറിറ്റ് ഡേ സംഘടിപ്പിച്ചു

ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ മെറിറ്റ് ഡേ ശ്രദ്ധേയമായി.
സ്കൂളിൽനിന്ന് ഹയർ സെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും മെമന്റോ വിതരണവും മെറിറ്റ് ഡേ യുടെ ഭാഗമായി ജൂൺ എട്ടിന് സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.
സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും പീരുമേട് എംഎൽഎയും ആയ അഡ്വക്കേറ്റ് സേനാപതി വേണു ദേവികുളം സബ് കളക്ടർ ശ്രീമതി ആര്യ വി . എം. ഐ എ എസ് തുടങ്ങിയ പ്രമുഖർ മുഖ്യ അതിഥികൾ ആയിരുന്നു. പരാജയങ്ങളിൽ തളരാത്ത ശ്രമങ്ങളാണ് യഥാർത്ഥ വിജയം എന്ന് ശ്രീമതി ആര്യ വി എം ഐ എ എസ് മുഖ്യപ്രഭാഷണത്തിൽ പ്രത്യേകം ഓർമിപ്പിച്ചു. ചടങ്ങിൽ സ്കൂൾ മാനേജർ റവ. ഫാ. ഫ്രാൻസിസ് ചുനയംമാക്കൽ അധ്യക്ഷനായിരുന്നു. പ്രിൻസിപ്പാൾ ശ്രീ അഗസ്റ്റിൻ എം എ ഹെഡ്മിസ്ട്രസ് ശ്രീമതി റിനിമോൾ മാത്യു, പിടിഎ പ്രസിഡന്റ് ശ്രീ. ബിജു ഇടുക്കാർ സീനിയർ അസിസ്റ്റന്റ് ശ്രീ. മനോജ് തോമസ് തുടങ്ങിയവരും കുട്ടികളെ അനുമോദിച്ച് സംസാരിച്ചു.































































































































