Idukki വാര്‍ത്തകള്‍
ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് 11 ന്

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ഇടുക്കി സിറ്റിംഗ് ജൂണ്‍ 11 വ്യാഴാഴ്ച രാവിലെ 10.30 മുതല്‍ തൊടുപുഴ പിഡബ്ല്യുഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. കമ്മീഷന്‍ അംഗം പി. റോസ ഹര്‍ജികള്‍ പരിഗണിക്കും. സിറ്റിംഗില്‍ നിലവിലുള്ള പരാതികള്‍ പരിഗണിക്കുന്നതോടൊപ്പം പുതിയ പരാതികളും സ്വീകരിക്കും. സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങളായ മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, ജൈന, പാഴ്‌സി വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് പരാതികള്‍ക്ക് പരിഹാരം കാണാന്‍ കമ്മീഷനെ സമീപിക്കാം. കമ്മീഷന് നേരിട്ടോ തപാലിലോ [email protected] എന്ന ഇ മെയില്‍ വിലാസത്തിലോ 9746515133 എന്ന വാട്ട്‌സ് അപ്പ് നമ്പറിലോ പരാതി സമര്‍പ്പിക്കാം.































































































































