San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-05-13 at 1.10.51 PM
previous arrow
next arrow
Idukki വാര്‍ത്തകള്‍

മാർ സ്ലീവാ മെഡിസിറ്റിയിൽ അത്യാധുനിക ന്യൂറോ നാവിഗേഷൻ സംവിധാനം ആരംഭിച്ചു



പാലാ . തലച്ചോറിലെ സങ്കീർണ്ണമായ ശസ്ത്രക്രിയകൾക്ക് കൂടുതൽ കൃത്യതയും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായി മാർ സ്ലീവാ മെഡിസിറ്റിയിൽ അത്യാധുനിക ന്യൂറോ നാവിഗേഷൻ സംവിധാനം ​മെഡ്ട്രോണിക് സ്റ്റെൽത്ത് സ്റ്റേഷൻ S8 (Medtronic StealthStation S8) സ്ഥാപിച്ചു. ന്യൂറോ സർജറി രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്ന ഈ വിദേശനിർമ്മിത സാങ്കേതികവിദ്യ സംസ്ഥാനത്തെ ചുരുക്കം ചില ആരോ​ഗ്യകേന്ദ്രങ്ങളിൽ മാത്രമാണ് നിലവിലുള്ളത്. പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ന്യൂറോ നാവി​ഗേഷൻ സംവിധാനത്തിന്റെ ആശീർവാദം നിർവ്വഹിച്ചു.

തലച്ചോറിന്റെ ഉൾഭാഗത്തെ മുഴകൾ, അവേക് ക്രാനിയോട്ടമി, പിറ്റ്യൂട്ടറി ഗ്രന്ഥിയുമായി ബന്ധപ്പെട്ട ശസ്ത്രക്രിയകൾ എന്നിവയ്ക്കു ഈ സംവിധാനം വലിയ സഹായമാകും. രോഗിയുടെ തലച്ചോറിന്റെ ത്രിമാന (3D) ചിത്രങ്ങൾ തത്സമയം വിശകലനം ചെയ്തു കൊണ്ട് ശസ്ത്രക്രിയ നടത്തുന്ന ഭാഗം കൃത്യമായി നിർണ്ണയിക്കാൻ സർജന്മാരെ നാവി​ഗേഷൻ സംവിധാനം സഹായിക്കും. തലച്ചോറിലെ സുപ്രധാനമായ കോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാതെ, രോഗബാധിതമായ ഭാഗം മാത്രം കൃത്യമായി നീക്കം ചെയ്യാൻ സാധിക്കുന്നു എന്നത് ഈ സംവിധാനത്തിന്റെ പ്രധാന പ്രത്യേകതയാണ്.സംസാരം, ചലനം തുടങ്ങിയ മസ്തിഷ്ക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഭാഗങ്ങളിലെ അവേക് ശസ്ത്രക്രിയകളിൽ രോഗിയോട് സംസാരിച്ചുകൊണ്ട് തന്നെ (Awake Craniotomy) ശസ്ത്രക്രിയ നടത്താൻ ഈ സംവിധാനം സർജന്മാരെ പ്രാപ്തരാക്കുന്നു. ഇത് ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടാകാൻ സാധ്യതയുള്ള പാർശ്വഫലങ്ങൾ ഒഴിവാക്കുന്നതിനും സഹായമാകും.

ശസ്ത്രക്രിയ നടക്കുന്ന സമയത്ത് ഉപകരണങ്ങളുടെ സ്ഥാനം എവിടെയാണെന്ന് കൃത്യമായി മനസ്സിലാക്കാൻ സർജന് കഴിയുന്നതിനാൽ രോഗിയുടെ സുരക്ഷിതത്വം വർദ്ധിപ്പിക്കുന്നു എന്നതും നാവി​ഗേഷൻ സംവിധാനത്തിന്റെ നേട്ടമാണ്. പുതിയ സാങ്കേതികവിദ്യയുടെ കടന്നു വരവോടെ, മുൻപ് അതീവ സങ്കീർണ്ണമായി കണക്കാക്കിയിരുന്ന ശസ്ത്രക്രിയകൾ ഇനി കൂടുതൽ എളുപ്പത്തിലും കൃത്യതയിലും മാർ സ്ലീവാ മെഡിസിറ്റിയിൽ നിർവ്വഹിക്കാൻ സാധിക്കുമെന്ന് ആശുപത്രി മാനേജിം​ഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.മാത്യു തെക്കേൽ അറിയിച്ചു.

നിലവിൽ അത്യാധുനിക ന്യൂറോ,സ്പൈൻ, ഹെഡ് സർജറികൾ മാർ സ്ലീവാ മെഡിസിറ്റിയിൽ നടന്നു വരുന്നുണ്ട്. വകുപ്പ് മേധാവി ഡോ.സരീഷ് കുമാർ എം.കെ, ഡോ.ആർ.രാജീവ്,ഡോ.അജയ് എം.ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് ന്യൂറോ സർജറി ആൻഡ് സ്പൈൻ സർജറി വിഭാ​ഗത്തിന്റെ പ്രവർത്തനങ്ങൾ.


ഫോട്ടോ ക്യാപ്ഷൻ

മാർ സ്ലീവാ മെഡിസിറ്റിയിൽ ആരംഭിച്ച ന്യൂറോ നാവി​ഗേഷൻ സംവിധാനത്തിന്റെ ആശീർവാദം പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിക്കുന്നു. ആശുപത്രി മാനേജിം​ഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ. റവ.ഫാ.മാത്യു തെക്കേൽ, ഓപ്പറേഷൻസ്, പ്രൊജക്ട്സ്, ലീ​ഗൽ ആൻഡ് ലെയ്സൺ അസോ.ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ,ഫിനാൻസ് ആൻഡ് മെറ്റീരിയൽസ് വിഭാ​ഗം അസോ.ഡയറക്ടർ റവ.ഫാ.​ഗർവാസീസ് ആനിത്തോട്ടത്തിൽ, ആയുഷ് വിഭാ​ഗം അസോ.ഡയറക്ടർ റവ.ഫാ.മാത്യു ചേന്നാട്ട് തുടങ്ങിയവർ സമീപം.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!