San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഉപ്പുതറ ടൗണിലെ വീടിനുള്ളിൽ കഴിഞ്ഞ ഞായറാഴ്‌ചയുണ്ടായ ഉഗ്രസ്ഫോടനം സംബന്ധിച്ച് വിശദമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേരളാ ഡി.ജി.പി.ക്കും ഇടുക്കി എസ്.പിക്കും നിവേദനം നൽകി BJP



സ്ഫോടനത്തിൽ കെട്ടിടത്തിന് നാശം സംഭവിക്കു കയും കെട്ടിട ഉടമയ്ക്ക് ഗുരുതരമായി പൊള്ളലേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയി ലുമാണ്. പോലീസ് കെട്ടിട ഉടമയെ കണ്ട് ചോദിക്കുകയോ സ്ഫോടനം സംബന്ധിച്ച് സമീപ വാസികളിൽ നിന്ന് ചോദിച്ച് മനസിലാക്കുകയോ ചെയ്‌തിട്ടില്ല. സ്ഫോടനവുമായി ബന്ധ പ്പെട്ട് നാട്ടുകാരുടെ ആശങ്കയിലും പരാതിയിലുമാണ് ഞങ്ങൾ സംഭവസ്ഥലം സന്ദർശിക്കു കയും ഡി.ജി.പി.ക്ക് നിവേദനം നൽകുകയും ചെയ്‌തത്. ഇപ്പോൾ ഉപ്പുതറ പോലീസ് പറയു ന്നത് ഗ്യാസ് സിലിണ്ടറിൽ നിന്നും ഉണ്ടായ ചോർച്ചയാണ് സ്ഫോടനം സംഭവിക്കാനുള്ള കാരണം എന്നാണ്. എന്നാൽ ഗ്യാസ് സിലിണ്ടർ കെട്ടിടത്തിനുള്ളിൽ തന്നെയുണ്ട്. ഗ്യാസ് സിലിണ്ടറിൽ നിന്നും ഗ്യാസ് ചോർച്ചയുണ്ടോ എന്ന് വിദഗ്‌ദരെക്കൊണ്ട് പരിശോധന നട ത്താൻ നടപടികൾ സ്വീകരിച്ചിട്ടില്ല. സ്ഫോടനത്തിൽ സമീപകെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സ്ഫോടനവുമായി ബന്ധപ്പെട്ട് വിശദമായി ഒരു അന്വേഷണം നാളിതുവരെ നട ന്നിട്ടില്ല. ആയതുകൊണ്ടാണ് ജനങ്ങളുടെ ആശങ്കയും ഭീതിയും അകറ്റുവാനും സ്ഫോടനം ഉണ്ടാകാനുള്ള കാരണങ്ങൾ എന്താണെന്നുമുള്ള വിവരം വിശദമായി അന്വേഷണം നടത്തണ മെന്നുമാണ് ബി.ജെ.പി. ആവശ്യപ്പെടുന്നത്. നിലവിൽ പോലീസിൻ്റെ മൗനം ഉപ്പുതറയിലുള്ള പൊതുജനങ്ങളിൽ ആശങ്ക സൃഷ്‌ടിച്ചിരിക്കുകയാണ്. പോലീസിന് ശക്തമായ അന ഷണം നടത്താൻ കഴിഞ്ഞില്ലെങ്കിൽ കേന്ദ്ര ഏജൻസികളെക്കൊണ്ട് അന്വേഷണം നടത്തി സ്ഫോടനത്തിന്റെ്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്ന് ഭാരതീയ ജനതാ പാർട്ടി (ബി. ജെ.പി) ഇടുക്കി സൗത്ത് ജില്ലാ പ്രസിഡൻ്റ് വി.സി. വർഗ്ഗീസ് ആവശ്യപ്പെട്ടു. പത്രസമ്മേളന ത്തിൽ രതീഷ് വരകുമല, കെ. കുമാർ, ഷാജി നെല്ലിപ്പറമ്പിൽ, അഡ്വ. സ്റ്റീഫൻ ഐസക്ക്, അഡ്വ. സുജിത്ത് ശശി എന്നിവർ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!