ആശ്രയ പദ്ധതി ഉദ്ഘാടനവും യാത്രയയപ്പ് സമ്മേളനവും

ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ്, ജൂണിയർ റെഡ്ക്രോസ് ,കട്ടപ്പന വൈ എം സി എ എന്നിവയുടെ നേതൃത്വത്തിൽ ആശ്രയ പദ്ധതി നടത്തുന്നു. 2026 മെയ് 3 ഞായറാഴ്ച കട്ടപ്പന വൈ എം സി എ ഹാളിൽ നടക്കുന്ന പരിപാടിയിൽ കട്ടപ്പന വൈഎം സി എ പ്രസിഡൻ്റ് കെജെ ജോസഫ് അദ്ധ്യക്ഷത വഹിക്കും. കട്ടപ്പന മുൻസിപ്പാലിറ്റിയിലെ കുടുംബശ്രീ യൂണിറ്റ് ഒന്ന് യൂണിറ്റ് രണ്ട് എന്നിവയ്ക്ക് വീൽ ചെയർ ,വാക്കർ എന്നിവ നൽകുന്ന ആശ്രയ പദ്ധതിയുടെ ഉദ്ഘാടനം സി എസ് ഐ സഭ ഡെപ്യൂട്ടി മോഡറേറ്ററും, ഇസ്റ്റ് കേരള മഹായിടവ ബിഷപ്പുമായ റൈറ്റ് റവ. വി.എസ് ഫ്രാൻസിസ് നിർവ്വഹിക്കും. കട്ടപ്പന സെൻ്റ് ജോൺസ് സി.എസ് ഐ ചർച്ച് വികാരി ആയിരുന്ന റവ.ഡോ ബിനോയി പി ജേക്കബിൻ്റെ യാത്രയയപ്പ് സമ്മേളനം കട്ടപ്പന മുൻസിപ്പാലിറ്റി ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്യും. വൈഎംസിഎ സംസ്ഥാന പബ്ലിക് റിലേഷൻ ബോർഡ് ചെയർമാൻ ജോർജ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തും ജൂണിയർ റെഡ്ക്രോസ് എക്സിക്യൂട്ടീവ് അംഗം പി. എം ഫ്രാൻസിസ് , കൗൺസിലർ ബീന ടോമി, റവ വർഗീ സ് ജേക്കബ് കോർ എപ്പിസ്കോപ്പാ, ഫാ ജിതൻ വർഗീസ്, റവ ഡോ ബിനോയി പി ജേക്കബ്,സൽജു ജോസഫ്, റ്റോമി ഫിലിപ്പ് എന്നിവർ പ്രസംഗിക്കും
















































































































