San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

കൊടുംചൂടിനിടെ ആശ്വാസമോ…! 7 ജില്ലകളിൽ മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്



സംസ്ഥാനത്ത് കൊടുംചൂട് തുടരുന്നതിനിടെ 7 ജില്ലകളില്‍ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ് പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നേരിയ മഴയ്ക്ക് സാധ്യതയുളളത്. കനത്ത ചൂടിനിടെ മഴയെത്തുന്നത് നേരിയ ആശ്വാസമാവും. അതേസമയം, സംസ്ഥാനത്ത് കൊടും ചൂട് തുടരുകയാണ്. പലയിടത്തും ഉഷ്ണതരംഗത്തിന് സമാനമായ സാധ്യതയുണ്ട്. 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം എന്നാണ് അറിയിപ്പ്. രണ്ട് ദിവസം കൂടി കൊടുംചൂട് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

സംസ്ഥാനത്തെ ശരാശരി പകൽ അന്തരീക്ഷതാപനില 37 ഡിഗ്രി സെൽഷ്യസ് കടന്നു. കത്തുന്ന ചൂടിന് അൽപം കുറവ് ഇടുക്കിയിലും വയനാട്ടിലും മാത്രമാണ്. വെന്തുരുകുന്ന ചൂടിൽ നിന്ന് മലയാളികൾ ആശ്വാസം തേടിയെത്തുന്നത് മൂന്നാറിലേക്കാണ്. ഇടവിട്ട് കിട്ടുന്ന വേനൽമഴയും 25 ഡിഗ്രിയോടടുപ്പിച്ച അന്തരീക്ഷ താപനിലയും ആണ് കുളിർമ. ഇളംവെയിലും കുളിർകാറ്റുമൊക്കെത്തേടി പാലക്കാട്ട്നിന്നും കൊല്ലത്തുനിന്നുമൊക്കെയാണ് ആളുകളധികവും എത്തുന്നത്.

മാട്ടുപ്പെട്ടി, കുണ്ടള, ടോപ് സ്റ്റേഷൻ, രാജമല തുടങ്ങിയ പ്രദേശങ്ങളാണ് സഞ്ചാരികളുടെ ഇഷ്ടയിടങ്ങൾ. ഇരവികുളം ദേശീയോദ്യാനം കൂടി തുറന്നതോടെ തിരക്കേറി. ചൂടും അവധിക്കാലവുമൊക്കെയായി വിനോദസഞ്ചാര സീസൺ ഉണർന്നെങ്കിലും, മൂന്നാറിലും ചൂട് ഉയരുകയാണെന്നാണ് കണക്ക്. കഴിഞ്ഞയാഴ്ച പകൽ രേഖപ്പെടുത്തിയത് പരമാവധി 30‍ ഡിഗ്രിയാണ്. എങ്കിലും പൊളളുന്ന ചൂടില്ലെന്ന ആശ്വാസമാണുള്ളത്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!