കട്ടപ്പന ഇടുക്കിക്കവല നേതാജി ബൈപ്പാസ് റോഡിന്റെ നിർമ്മാണം മന്ദഗതിയിൽ

കട്ടപ്പന ഇടുക്കിക്കവല നേതാജി ബൈപ്പാസ് റോഡിന്റെ നിർമ്മാണം മന്ദഗതിയിൽ.
പൊടിശല്യത്താൽ പ്രദേശവാസികളും വ്യാപാരികളും.
2001 ൽ ആണ് കട്ടപ്പന ഇടുക്കിക്കവല നേതാജിബൈപ്പാസ് റോഡ് ഉദ്ഘാടനം ചെയ്തത്.
25 വർഷമായ റോഡ് ഇപ്പോൾ BMBC നിലവാരത്തിൽ 1 കോടി രൂപാ മുടക്കിയാണ് നിർമ്മിക്കുന്നത്.
ഇടുക്കിക്കവല മുതൽ ഓസാനം സ്കൂൾ ജംഗ്ഷൻ വരെയുള്ള 750 മീറ്റർ നീളത്തിലും 5.5 മീറ്റർ വീതിയിലും ആണ് റോഡ് നിർമ്മാണം നടക്കുന്നത്.
റോഡിന്റ നിർമ്മാണോഘാടനം മന്ത്രി റോഷി അഗസ്റ്റാൻ നിർവ്വഹിച്ചിരുന്നു.
മാർച്ച് 30 ന് നിർമ്മാണം പൂർത്തിയാക്കി റോഡ് തുറന്നു നൽകുമെന്നാണ് അറിയിച്ചിരുന്നത്.
എന്നാൽ യുദ്ധത്തിൻ്റ് പശ്ചാത്തലത്തിൽ ടാറിൻ്റെ വരവ് നിലച്ചതും നിർമ്മാണ വസ്തുക്കളുടെ വിലവർദ്ധിച്ചതുമാണ് ടാറിംഗ് നടക്കാൻ താമസം നേരിടുന്നതിന് കാരണമായി പറയുന്നത്
നിലവിൽ നിരവധി ഇരു ചാക്ര വാഹന ആളാണ് ഇവിടെ ദിനംപ്രതി അപകടത്തിൽപ്പെടുന്നത് .
മാത്രമല്ല പൊടിശല്യം മൂലം സമീപവാസികളും വ്യാപാരികളും ബുദ്ധിമുട്ടുകയാണ്.
















































































































