തൊടുപുഴനാട്ടുവാര്ത്തകള്
മലങ്കര ഡാമിൻ്റെ ഡാമിൻ്റെ ഷട്ടറുകൾഇന്ന് (2.30 PM)കൂടുതൽ ഉയർത്തും
ജലനിരപ്പ് വളരെ വേഗം ഉയരുന്ന സാഹചര്യത്തിൽ മലങ്കര ഡാമിൻ്റെ ആറ് ഷട്ടറുകളും ഇന്ന് (16) ഉച്ചയ്ക്ക് 2.30 ന് ആവശ്യാനുസരണം പരമാവധി 1.30 മീറ്ററിലേക്ക് ഉയർത്തും. പത്ത് മിനിറ്റിൽ 10 സെ.മീ. കണക്കിൽ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. ഷട്ടറുകൾ തുറക്കുമ്പോൾ സെക്കൻഡിൽ 265.865 ക്യുബിക് മീറ്റർ വെള്ളം പുറത്തേക്ക് ഒഴുകും. ഈ സാഹചര്യത്തിൽ തൊടുപുഴ, മുവാറ്റുപുഴയാറുകളുടെ കരകളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടർ നിർദേശിച്ചു.