Idukki വാര്‍ത്തകള്‍
വയനാട് പുനരധിവാസത്തിനായി ഇനിയും തുക വേണം, പിരിച്ചതിനേക്കാൾ കൂടുതൽ ചെലവാക്കേണ്ടി വരും: ഷാഫി പറമ്പിൽ എംപി

വയനാട് പുനരധിവാസത്തിനായി പിരിച്ച തുകയുടെ കണക്ക് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് പുറത്തുവിട്ടതിന് പിന്നാലെ പ്രതികരിച്ച് ഷാഫി പറമ്പിൽ എംപി. പുനരധിവാസത്തിനായി ഇനിയും തുക വേണ്ടി വരുമെന്ന് ഷാഫി പറമ്പിൽ എംപി പറഞ്ഞു.
പിരിച്ച തുകയേക്കാൾ കൂടുതൽ ഇതിനായി ചെലവാക്കേണ്ടി വരും. സർക്കാരിനെപ്പോലെ പണം ബാക്കി വരില്ലെന്നും മുഴുവൻ കണക്കുകളും ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുമെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി. കാട്ടാക്കട നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി എം.ആർ. ബൈജുവിൻ്റെ പ്രചാരണത്തിനിടെയായിരുന്നു ഷാഫിയുടെ പ്രതികരണം.
















































































































