ഉടുമ്പൻചോലയിൽ ആവേശമായി സംഗീത

ഉടുമ്പൻചോല എൻഡിഎ സ്ഥാനാർത്ഥി സംഗീത വിശ്വനാഥൻറെ ഇന്നത്തെ പൊതു പര്യടനം നെടുംകണ്ടം പഞ്ചായത്തിലാണ് നടന്നത്.ഓരോ സ്വീകരണ കേന്ദ്രത്തിലും ആവേശകരമായ വരവേൽപ്പാണ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്.ഒരു മാറ്റം വേണമെന്നുമുള്ള അതിൻറെ സൂചനയാണ് ഇതെന്ന് സംഗീത വിശ്വനാഥൻ പറഞ്ഞു.രാവിലെ എട്ടുമണിക്ക് കാർഷിക ഗ്രാമമായ മേലേചിന്നാറിൽ നിന്നായിരുന്നു പര്യടനം ആരംഭിച്ചത്.മഞ്ഞപ്പാറ,തൂവൽ,കൗന്തി,ചേമ്പളം,കല്ലാർ,കോമ്പമുക്ക്,വെസ്റ്റ് പാറ എന്നിവിടങ്ങളിൽ കർഷകരും കർഷക തൊഴിലാളികളും അടക്കമുള്ളവർ ഏറെനേരം കാത്തിരുന്നാണ് സ്ഥാനാർത്ഥിയെ സ്വീകരിച്ചത്.ഉച്ചക്ക് ശേഷം കുഴിപ്പെട്ടി,പുഷ്പകണ്ടം,ആനക്കല്ല്,പാലാർ,കോംമ്പയാർ,തിരുവല്ലപടി,കട്ടക്കാല ,ചാറൽമേട്,കുരിശുപാറ,ഗുരുനഗർ,ചക്കക്കാനം,കൽകൂന്തൽ,മഞ്ഞപ്പെട്ടി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം മാവടിയിൽ സമാപിച്ചു.വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സന്ദീപ് ഇ യു , ജോബി വാഴാട്ട്, അജി മുട്ടുകാട് മണി കട്ടൻ, സുനിൽ കുരുവിക്കാട്ട്,അരുൺ അമ്പാടി,അനീഷ് കെ പി,സജി വട്ടപ്പാറ ,സ്‌മിത കെ ആർ,ബിനോയി അനിക്കാട്ട്,സജിമോൻ വി എസ്,സജി അയ്യപ്പാസ്,ജോസ് ജോസഫ്,അനിഷ് ചന്ദ്രൻ ,ലൈൗലി സെബാസ്റ്റൻ കെ പി രാധാക്യഷ്ണൻ,മണികുട്ടൻ എവി ,കെ പി അനിൽ കുമാർ,ശരണ്യ എസ് തുടങ്ങിയവർ പ്രസംഗിച്ചു
നാളെ ഉടുമ്പൻചോല, സേനാപതി, ചാന്തൻപാറ പഞ്ചായത്തുകളിലാണ് സ്ഥാനാർഥിയുടെ പര്യടനം.രാവിലെ എട്ടുമണിക്ക് ഉടുമ്പൻചോല പഞ്ചായത്തിലെ പര്യടനം പാറത്തോട് നിന്നും ആരംഭിക്കും. പിന്നീട് ചതുരംഗപ്പാറ, ഉടുമ്പൻചോല,ചെമ്മണ്ണാർ എന്നിവിടങ്ങളിലും സ്വീകരണം ഏറ്റുവാങ്ങും. സേനാപതി പഞ്ചായത്തിൽ രാവിലെ 10.30 ന് കുത്തുങ്കൽ നിന്നും സ്വീകരണപരിപാടി ആരംഭിക്കും. തുടർന്ന് മുക്കുടിൽ,വട്ടപ്പാറ ,സേനാപതി, എന്നിവിടങ്ങളിൽ സ്വീകരണം നൽകും ശാന്തൻപാറ പഞ്ചായത്തിൽ 1.30 ന് പള്ളിക്കുന്ന് നിന്നും ആരംഭിക്കുന്ന പര്യടനം പുത്തരി,ചേരിയാർ, ശാന്തൻപാറ , പേത്തൊട്ടി, പൂപ്പാറ , തോണ്ടിമല, മൂലത്തറ,
എസ്റ്റേറ്റ് പൂപ്പാറ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം തൊട്ടിക്കാനത്ത് സമാപിച്ചു.
















































































































