ഇടുക്കിയുടെ ഉമ്മൻ ചാണ്ടിയാണ് സിറിയക് തോമസെന്ന് ചാണ്ടി ഉമ്മൻ

അന്നും ഇന്നും എപ്പോഴും സാധാരണക്കാരോടൊപ്പം ജീവിക്കുന്ന ആൾ ആണ് സിറിയക് തോമസ്
ഇടതു പക്ഷ സർക്കാർ കേരളത്തിലെ ആരോഗ്യ മേഖലയിലെ ശവപ്പെട്ടിയിലാക്കിയെന്ന് ചാണ്ടി ഉമ്മൻ എം എൽ എ. പത്തു വർഷം മുൻപ് കേരളത്തിലുണ്ടായിരുന്ന ആരോഗ്യമേഖലയിലെ ആനുകൂല്യങ്ങൾ എല്ലാം തച്ചുടച്ചു. ഇതിലൂടെ പാവപ്പെട്ടവന്റെ ചികിത്സാ പാതിവഴിയിൽ ഉപേഷിക്കേണ്ട അവസ്ഥയാണ്. പീരുമേട് യുഡിഫ് സ്ഥാനാർഥി സിറിയക് തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചാരനാർത്ഥം പെരുവന്താനം പഞ്ചായത്തിലെ മൂഴിക്കൽ വാർഡിലെ കുടുംബ സംഗമം ഉത്ഘടനo ചെയ്ത് സംസാരിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ. കഴിഞ്ഞ പത്തു വർഷമായി വികസനം കേരളത്തിലെ ജനങ്ങൾ ദുരിതകയത്തിൽ മുങ്ങി താണീരികുകയാണ് ഇതിൽ നിന്നും ജനങ്ങളെ കരകയറ്റണമെങ്കിൽ യുഡിഫ് അധികാരത്തിൽ വന്നേ പറ്റുവെന്നും അദ്ദേഹം പറഞ്ഞു.വാർഡ് പ്രസിഡന്റ് സജിമോൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഷിനോജ് ജേക്കബ്,ജോൺ പി തോമസ്, ജോർജ് കുറുമ്പുറം,കെ ആർ വിജയൻ, ജീവമോൾ, വി സി ജോസഫ്, നിജിനി ഷംസുദ്ധീൻ, മേരിക്കുട്ടി ബിനോയ്, രെഞ്ചു സജിമോൻ,ശരത് ഒറ്റപ്ലക്കൽ എന്നിവർ സംസാരിച്ചു.
















































































































