Idukki വാര്‍ത്തകള്‍
ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് 22 വർഷം തടവും 1,55,000/- രൂപ പിഴയും ശിക്ഷ

ഇടുക്കി വില്ലേജിൽ മുളകുവള്ളി കരയിൽ കൈതോലിയിൽ വീട്ടിൽ സന്തോഷ് വിജയൻ (46) എന്നയാൾ തന്റെ ഭാര്യാ വീട്ടിൽ അതിക്രമിച്ചു കയറി ഭാര്യയെ കൊല്ലണമെന്ന ഉദ്ദേശത്തോടെ, കൈവശമുണ്ടായിരുന്ന വാക്കത്തി ഉപയോഗിച്ച് തലയ്ക് വെട്ടുകയും. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയില്‍ പ്രതി പിന്തുടർന്ന് വീണ്ടും തലയ്ക്ക് വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു. വെട്ട് തടയാൻ ശ്രമിക്കുന്നതിനിടെ ഇവരുടെ രണ്ട് കൈപ്പത്തികൾക്കും മുറിവേൽക്കുകയും, ഇടതുകൈ വിരലുകൾ അറ്റുപോവുകയും ചെയ്തിരുന്നു.
21/05/2018 തീയതിയിലാണ് കേസിന് ആസ്പദമായ സംഭവം എന്നതിനാല്‍ തന്നെ മുന്‍ നിയമ സംഹിതയായ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം 22 വർഷം തടവും 1,55,000/- രൂപ പിഴയും ഇടുക്കി നാലാം അഡിഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചു.
















































































































