ഐഫോണിൽ ചിത്രീകരിച്ച 7.1 ഡോൾബി സൗണ്ട് സിനിമ – “പകിട കളി” തിയേറ്ററുകളിലേക്ക്

ഫെബ്രുവരി 20ന് തിയേറ്ററുകളിലെത്തുന്ന മലയാള ത്രില്ലർ ചിത്രമാണ് “പകിട കളി”. കഴിഞ്ഞ നാല് വർഷത്തിനിടെ കേരളത്തിൽ കാണാതായ 1337 കുട്ടികളിൽ 27 പേർ ഇപ്പോഴും മിസ്സിംഗ് എന്ന യാഥാർത്ഥ്യത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. ആ 27 കുട്ടികളിൽ ഒരാളെ തേടിയുള്ള അന്വേഷണമാണ് സിനിമയുടെ കേന്ദ്രപ്രമേയം.
കേരളത്തിൽ ആരംഭിച്ച് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്ന അന്വേഷണമാണ് ചിത്രത്തിന്റെ കഥ. കേരളം, ചെന്നൈ, ഹൈദരാബാദ്, ബാംഗ്ലൂർ, മുംബൈ, ഡൽഹി, കെ.ജി.എഫ് (കൊളാർ ഗോൾഡ് ഫീൽഡ്സ്) തുടങ്ങിയ ഇടങ്ങളിലാണ് ചിത്രീകരണം നടന്നിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 100-ലധികം പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
ദേവസൂര്യ ഫിലിം ഹൗസ് ബാനറിൽ മുരളി ദേവസൂര്യ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ ദേവസൂര്യയും “അങ്കമാലി ഡയറീസ്” ഫെയിം ടിറ്റോ വിൽസനും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
“പണി” എന്ന ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്ന നിഷാദ് ഹസൻ ആണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, ഛായാഗ്രഹണം, എഡിറ്റിംഗ്, ആക്ഷൻ എന്നിവ നിർവഹിച്ചിരിക്കുന്നത്.
രണ്ട് മണിക്കൂർ സമയം കൊണ്ട് രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ഒരു സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയതിന് മുമ്പും നിഷാദ് ഹസന് വേൾഡ് റെക്കോർഡ് ലഭിച്ചിട്ടുണ്ട്.
ചിത്രം ഒരു ട്രെയിൻ സ്പീഡ് ത്രില്ലർ ആണെന്ന് അണിയറ പ്രവർത്തകർ പറയുന്നു.
ചിത്രത്തിന്റെ മറ്റൊരു പ്രധാന പ്രത്യേകത, 7.1 ഡോൾബി സൗണ്ട് മിക്സിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം പൂർണ്ണമായും iPhone 15 Pro ഉപയോഗിച്ചാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നതാണ്. ലൈവ് ലൊക്കേഷനുകളിൽ സ്വാഭാവികതയോടെ ചിത്രീകരണം നടത്തുന്നതിനായി പരമ്പരാഗത ക്യാമറകൾ തടസ്സമാകുമെന്ന തിരിച്ചറിവിലാണ് ഈ പരീക്ഷണം നടത്തിയതെന്ന് സംവിധായകൻ നിഷാദ് ഹസൻ പറയുന്നു.
ഈ സാങ്കേതിക പരീക്ഷണം World Talent Record Book-ലും ഇടം നേടിയിട്ടുണ്ട്.
കേരളത്തിൽ നടന്ന ഒരു കൊലപാതകവും കുട്ടി കാണാതാകുന്ന സംഭവവും തുടക്കമാകുന്ന കഥ പിന്നീട് ഇന്ത്യയിലുടനീളം നീളുന്ന അന്വേഷണമായി വികസിക്കുന്നു. സസ്പെൻസ്, പ്രണയം, പ്രതികാരം എന്നിവ ചേർന്ന ത്രില്ലർ അനുഭവമായി ഒരുക്കിയ “പകിട കളി” ഫെബ്രുവരി 20 മുതൽ തിയേറ്ററുകളിൽ എത്തും.
🎬 സിനിമ ക്രെഡിറ്റ്സ്
കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം, എഡിറ്റിംഗ്, ആക്ഷൻ & സംവിധാനം: നിഷാദ് ഹസൻ
നിർമ്മാതാവ്: മുരളി ദേവസൂര്യ
അസോസിയേറ്റ് ഡയറക്ടർ: മുരളി ദേവസൂര്യ
സ്ക്രിപ്റ്റ് അസോസിയേറ്റ്: പ്രതീക്ഷ പ്രകാശൻ
അസിസ്റ്റന്റ് ഡയറക്ടർമാർ: അമൽ സുരേഷ്, അഭിനന്ത് പി. രമേഷ്
അസോസിയേറ്റ് എഡിറ്റർ: അഭിനന്ത് പി. രമേഷ്
🎵 സംഗീതവും ശബ്ദവും
സംഗീതം: വിനായക് ശരത് ചന്ദ്രൻ
വരികൾ: എസ്. എസ്. കാർത്തികേയൻ, ദിനു മോഹൻ, നിഷാദ് ഹസൻ
ഗായകൻ: നൊച്ചിപ്പെട്ടി തിരുമൂർത്തി
ദിയ , കരൺ ആനന്ദ്
സൗണ്ട് എഫക്റ്റ്സ് & ഫൈനൽ മിക്സ്: കരുണ് പ്രസാദ്
സൗണ്ട് എഞ്ചിനീയർ: ദീപക് വർഗീസ്
🛠 സാങ്കേതിക ടീം
ഡി.ഐ (കലർ ഗ്രേഡിംഗ്): റെജിൻ സാന്റോ
മേക്കപ്പ് ചീഫ്: അഞ്ജലി നായർ
സ്റ്റിൽസ്: റഹീസ് റോബിൻസ്
പോസ്റ്റർ ഡിസൈൻ: നിഷാദ് ഹസൻ, ശ്രീജിത്ത് പുതൻമടം
ടെക്‌നിക്കൽ സപ്പോർട്ട്: മിൽജോ ജോണി
🎭 അഭിനേതാക്കൾ
ദേവസൂര്യ, ടിറ്റോ വിൽസൺ, അമൽ സുരേഷ്, പ്രിൻസ് ജോൺ, ത്രയംബക് രണ്ടിദിവെ, ലിന്റോ ജോണി, ധനുഷ്, അമൽ മാത്യു, ഇർഷാദ്, അനീഷ്, അബ്ദുൽ റസാഖ്, രവി കുമാർ, രഞ്ജിത മുകുന്ദൻ, അന്ന മരിയ, അഭിനന്ത് പി. രമേഷ്, ബാവിൻ മേകുനാഥ്, സ്റ്റിജോ ചെമ്മശ്ശേരി, നിതീഷ്, ഷഫീ കോട്ടാരത്തിൽ, നിതിൻ മുരളി, ചാർലി ജോ, അരുൺ, ഉമേഷ് ഉദയകുമാർ, അബിൻ ഷോളി, മീനാക്ഷി മനോജ്, അക്ഷര, അയാൻ എം. എൻ, ബാബു ജോസ്, രാഹുൽ, സ്റ്റിജോ സെബാസ്റ്റ്യൻ, ദിവ്യ വി. ജോസഫ്, സെഫാനിയ സ്റ്റിജോ, സോഫിയ സ്റ്റിജോ, സാനിയ സ്റ്റിജോ, ബാബു സീജേ, സി. എൽ. ചാക്കോ
പി.ആർ.ഒ: എം.കെ ഷിജിൻ
















































































































