സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ തിരഞ്ഞെടുപ്പ് ഏപ്രില്‍ 7 ന്

ഫെബ്രുവരി 5ന് നെടുങ്കണ്ടം പഞ്ചായത്ത് സിന്തറ്റിക് സ്റ്റേഡിയത്തില്‍ നടന്ന ജില്ലാതല സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത കായികതാരങ്ങള്‍ക്ക് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഒരു അവസരം കൂടി നല്‍കുന്നു. ഏപ്രില്‍ 7 ന് ഗവ.ജി.വി.രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍, തിരുവനന്തപുരം,ത്യശ്ശൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍, കുന്നുംകുളം,കണ്ണൂര്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍ എന്നിവിടങ്ങളിലായിരിക്കും സെലക്ഷന്‍ ട്രയല്‍സ്. 6,7,8,11 ക്ലാസ്സുകളിലേയ്ക്ക് കോമണ്‍ സെലക്ഷനും,9,10 ക്ലാസുകളിലെ ഒഴിവുളള സീറ്റുകളിലേയ്ക്ക് ലാറ്ററല്‍ എന്‍ട്രിക്കായി സംസ്ഥാനതല മെഡല്‍ നേടിയവര്‍ക്കും സെലക്ഷന്‍ നടത്തും. ആദ്യ സെലക്ഷനില്‍ പങ്കെടുത്തവര്‍ ഈ സെലക്ഷനില്‍ പങ്കെടുക്കാന്‍ പാടുളളതല്ല.
അത്‌ലറ്റിക്‌സ്, ബാസ്‌ക്കറ്റ്‌ബോള്‍, ബോക്‌സിംഗ്, ഫെന്‍സിംഗ്, ഫുട്‌ബോള്‍, ഹാന്‍ഡ്‌ബോള്‍, ഹോക്കി, ജൂഡോ, കബഡി, ഖോ ഖോ, നെറ്റ്‌ബോള്‍, തായ്‌ക്ക്വേണ്ട, വോളീബോള്‍, റെസ്‌ലിംഗ് എന്നീ ഇനങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും, ക്രിക്കറ്റിന് പെണ്‍കുട്ടികള്‍ക്ക് മാത്രമായിരിക്കും സെലക്ഷന്‍. കായികതാരങ്ങള്‍ക്ക് അവരുടെ സൗകര്യപ്രദമായ ഏതെങ്കിലും കേന്ദ്രത്തില്‍ സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാം.താല്പര്യമുളള കുട്ടികള്‍ അവരുടെ ആധാര്‍ കാര്‍ഡ്,ജനന സര്‍ട്ടിഫിക്കറ്റ്,2 പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം മേല്‍പ്പറഞ്ഞ ഏതെങ്കിലും ഒരു കേന്ദ്രത്തില്‍ രാവിലെ 9 മണിക്ക് എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക്-9895112027
















































































































