വാട്ടർ അതോറിറ്റി പൈനാവ് സബ് ഡിവിഷൻ, സെക്ഷൻ ഓഫീസിൻ്റെയും വിവിധ പദ്ധതികളുടെയും ഉദ്ഘാടനം 27 ന്

എം.എൽ.എ ഫണ്ട് വിനിയോഗിച്ച് പൂർത്തീകരിച്ച കേരള വാട്ടർ അതോറിറ്റി പൈനാവ് സബ് ഡിവിഷൻ, സെക്ഷൻ ഓഫീസ് കെട്ടിടം, നോൺ വാട്ടർ റവന്യൂ പ്രോജക്ടിൽ ഉൾപ്പെടുത്തി നിർമ്മിച്ച ചെറുതോണി, പൈനാവ് ഇൻസ്പെക്ഷൻ ബംഗ്ലാവുകൾ, സർക്കിൾ, ഡിവിഷൻ ഓഫീസുകൾ എന്നിവയുടെ പ്രവർത്തന ഉദ്ഘാടനം വെള്ളി (27) രാവിലെ 10.30 ക്ക് പൈനാവ് കേരള വാട്ടർ അതോറിറ്റി അങ്കണത്തിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫൻ അധ്യക്ഷത വഹിക്കും.
എല്ലാ ഗ്രാമീണ ഭവനങ്ങളിലും കുടിവെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന ജല ജീവൻ മിഷൻ പ്രവർത്തികൾക്ക് ഇടുക്കി ജില്ലയിൽ 2820.66 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. ഇടുക്കി-കഞ്ഞിക്കുഴി, മരിയാപുരം, കാമാക്ഷി, വാത്തിക്കുടി, വാഴത്തോപ്പ്, വണ്ണപ്പുറം(ഭാഗം), പഞ്ചായത്തുകൾക്കുള്ള 35 MLD ശുദ്ധീകരണ പ്ലാൻ്റിൻ്റെയും, വിവിധ പഞ്ചായത്തുകളിലേയും പ്രവർത്തികൾ പുരോഗമിക്കുന്നു. ഈ സ്‌കീമിൽ ഉൾപ്പെടുത്തി വാഴത്തോപ്പ് പഞ്ചായത്തിലെ പൈനാവ് മേഖലയിലെ കുടിവെള്ള വിതരണം മെച്ചപ്പെടുത്തുന്നതിനായി പൈനാവ് ജംഗ്ഷനിൽ നിർമാണം പൂർത്തിയാക്കിയ 2.5 ലക്ഷം ലിറ്റർ ശേഷിയുള്ള ഓവർഹെഡ് ടാങ്ക്, .
ജലവിഭവ വകുപ്പ് മന്ത്രിയുടെ നിയോജകമണ്‌ഡലം ആസ്‌തി വികസന ഫണ്ട് വിനിയോഗിച്ച് നിർമ്മിച്ച പൈനാവ് സബ് ഡിവിഷൻ ഓഫീസ്, സെക്ഷൻ ഓഫീസ്, ഓവർഹെഡ് ടാങ്ക് ബിൽഡിങ്ങിൽ നോൺ വാട്ടർ റവന്യൂ പ്രോജക്ടിൽ ഉൾപ്പെടുത്തി നിർമിച്ച ഗസ്റ്റ് ഹൗസ് എന്നിവയാണ് ഉദ്ഘാടനം ചെയ്യുന്നത്. . ഇതോടൊപ്പം തന്നെ ഇടുക്കി മെഡിക്കൽ കോളേജിന് സമീപം പൂർത്തീകരിച്ച് വരുന്ന 35 MLD പ്ലാൻ്റിൻ്റെ ജലസംഭരണ ടാങ്കിനോടൊപ്പം നോൺ വാട്ടർ റവന്യൂ പ്രോജക്റ്റിൽ ഉൾപ്പെടുത്തി ഗസ്റ്റ്ഹൗസും, കോൺഫറൻസ് ഹാളും ക്രമീകരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിൻ്റെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച തുക കൊണ്ട് ഈ ജലസംഭരണിയോടൊപ്പം നിർമിച്ച ഇടുക്കി സർക്കിൾ ഓഫീസും ഉദ്ഘാടനം ചെയ്യും.
പരിപാടിയിൽ അഡ്വ. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. കേരള വാട്ടർ അതോറിറ്റി മാനേജിംഗ് ഡയറക്ടർ ഡോ. പി. ബി. നൂഹ് സ്വാഗതം പറയുന്ന ചടങ്ങിൽ കേരള വാട്ടർ അതോറിറ്റി മധ്യ മേഖല ചീഫ് എഞ്ചിനീയർ പ്രദീപ് വി. കെ റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് , ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് .സാന്ദ്രമോൾ ജിന്നി, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആൻസി തോമസ്, ത്രിതല പഞ്ചായത്ത് അംഗങ്ങളായ എ. പി ഉസ്മാൻ, ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ
.വിജി കണ്ണൻ, അമ്മിണി ജോസ്, നൗഷാദ് റ്റി. ഇ, കേരള വാട്ടർ അതോറിറ്റി ബോർഡ് അംഗം ഷാജി പാമ്പൂരി തുടങ്ങി ജനപ്രതിനിധികളും, പ്രമുഖ സാമൂഹ്യ- രാഷ്ട്രീയ നേതാക്കളും പങ്കെടുക്കും.









































































