ഇന്ത്യയിലെ ആദ്യ ഹൈബ്രിഡ് സ്കൂളായി കട്ടപ്പന ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ

ഇന്ത്യയിലെ ആദ്യ ഹൈബ്രിഡ് സ്കൂളായി കട്ടപ്പന ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ. സ്കൂളിലെ എല്ലാ കുട്ടികൾക്കും സൗജന്യ ലാപ്പ്ടോപ്പ് വിതരണം ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ നിർവ്വഹിച്ചു. നേരിട്ടുള്ള അധ്യാപനത്തോടൊപ്പം ലോകത്തെ വിരൽത്തുമ്പിൽ എത്തിച്ചു കൊടുത്ത് പഠനത്തെ കൂടുതൽ ആകർഷകവും വ്യക്തിഗതവുമാക്കിത്തീർക്കാനാണ് ഈ പദ്ധതിയിലൂടെ സ്കൂൾ ലക്ഷ്യമിടുന്നത്.
Tech Avant-Garde-വുമായുള്ള പങ്കാളിത്തത്തോടെ Microsoft, Intel എന്നിവയുടെ സാങ്കേതിക പിന്തുണയോടെ നടത്തപ്പെടുന്ന ഈ പദ്ധതി വിദ്യാഭ്യാസ നിലവാരം കൂടുതൽ ഉയർത്താനും വിദ്യാർത്ഥികളെ ഭാവിയിലേക്ക് തയ്യാറാക്കാനും ലക്ഷ്യമിട്ടുള്ളതാണ്. Microsoft സോഫ്റ്റ്വെയർ ഡെവലപ്പർമാരും Intel നൽകിയ ആധുനിക ഗാഡ്ജറ്റുകളും പ്രോഗ്രാമിന്റെ ഭാഗമാണ്. ഇനി പഠനം ക്ലാസ് മുറികളിൽ മാത്രം ഒതുങ്ങുന്നില്ല – ലോകം തന്നെ അവരുടെ ക്ലാസ് മുറിയാകും. നേരിട്ടുള്ള അധ്യാപനത്തോടൊപ്പം സാങ്കേതിക വിദ്യയുടെ കരുത്തുകൂടി ചേരുന്നതോടെ പഠനം കൂടുതൽ ആകർഷകവും വ്യക്തിഗതവുമായിത്തീരും. .ഈ പദ്ധതിയിലൂടെ ഇന്ത്യയിലെ ആദ്യ ഹൈബ്രിഡ് സ്കൂളായി മാറിയിരിക്കുകയാണ് കട്ടപ്പന ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ,
പദ്ധതിയുടെ ഉദ്ഘാടനം ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ നിർവഹിച്ചു. വിദ്യാഭ്യാസ മേഖലയിൽ ഡോൺ ബോസ്ക്കോ സ്കൂൾ മികച്ച നിലവാരമാണ് പുലർത്തുന്നതെന്ന് മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു. ലാപ്ടോപ്പ് വിതരണം കട്ടപ്പന മുനിസിപ്പൽ ചർ പേഴ്സൺ ജോയ് വെട്ടിക്കുഴി നിർവഹിച്ചു. കാർട്ട് ബ്രാഞ്ച് ഡയറക്ടർ കെ വി വിൻസെന്റ് മുഖ്യ പ്രഭാഷണം നടത്തി. പ്രൊജക്റ്റ് ഇമ്പാക്ട് മാനേജർ സ്മിത സതീഷ് പ്രോഗ്രാം വിശദാംശങ്ങൾ അവതരിപ്പിച്ചു .
സ്കൂൾ മാനേജർ ഫാദർ വർഗീസ് തണ്ണിപ്പാറ , പ്രിൻസിപ്പൽ ഫാദർ വർഗീസ് എടത്തിച്ചിറ , വൈസ് പ്രിൻസിപ്പൽ ഫാദർ അജീഷ് സെബാസ്റ്റ്യൻ , അഡ്മിനിസ്ട്രേറ്റർ ഫാദർ ജെയിംസ് പ്ലാക്കാട്ട് , പി ടി എ പ്രസിഡന്റ് സണ്ണി സേവ്യർ , കോഓർഡിനേറ്റർ ജോജോ എബ്രഹാം തുടങ്ങിയവർ സംസാരിച്ചു. സ്കൂളിലെ 800 ളം വിദ്യാർത്ഥികൾക്കാണ് സൗജന്യമായി ലാപ് ടോപ്പ് നൽകിയത്. സാങ്കേതിക വിദ്യയുടെ വെളിച്ചത്തിൽ മൂല്യബോധമുള്ള തലമുറയെ വളർത്തിക്കൊണ്ട്, ഹൈബ്രിഡ് ലേണിംഗ് പദ്ധതി യിലൂടെ പഠന രീതികൾക്ക് പുതിയ രൂപഭാവങ്ങൾ നൽകി മുൻപേ നടക്കുകയാണ് സലേഷ്യൻ വൈദീകർ നടത്തുന്ന കട്ടപ്പന ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ.









































































