6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികളുടെ സ്നേഹ സംഗമം നാളെ (ശനി)



ഇടുക്കി രൂപതയിൽ പ്രവർത്തിക്കുന്ന സ്പെഷ്യൽ സ്കൂളിലെ വിദ്യാർഥികളുടെ സ്നേഹസംഗമവും അധ്യാപകരെ ആദരിക്കലും നാളെ നടക്കും. വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ പാരിഷ് ഹാളിൽ രാവിലെ 10 മണിക്ക് സംഗമം ആരംഭിക്കും. രാവിലെ 10 മണിക്ക് രൂപതാ ചാൻസലർ  റവ.ഡോ. മാർട്ടിൻ പൊൻപനാൽ പതകയുയർത്തും. തുടർന്ന് വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ നടത്തും.

ഉച്ചകഴിഞ്ഞ് 1.30 ന് നടക്കുന്ന സ്നേഹസംഗമം ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ അധ്യക്ഷത വഹിക്കും.  ജില്ലാ അഡീഷണൽ മജിസ്ട്രേറ്റ് ശ്രീ. ഷൈജു പി. ജേക്കബ് യോഗം ഉദ്ഘാടനം ചെയ്യുകയും സ്കൂളുകൾക്ക് ആദരവ് അർപ്പിക്കുകയും ചെയ്യും. വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികളും നടത്തപ്പെടും. സ്പെഷ്യൽ സ്കൂളുകളിൽ പ്രവർത്തിക്കുന്ന അധ്യാപകർക്കും മത്സരങ്ങളിൽ വിജയികളായവർക്കും മാർ ജോൺ നെല്ലിക്കുന്നേൽ സമ്മാനങ്ങൾ വിതരണം  200 ഓളം വിദ്യാർത്ഥികളും അധ്യാപകരും സംഗമത്തിൽ പങ്കെടുക്കും രൂപത മുഖ്യവികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ, ഫാ. ടോമി ആനക്കുഴിക്കാട്ടിൽ എന്നിവർ സംസാരിക്കും.ഫാ. തോമസ് പഞ്ഞിക്കുന്നേൽ,സി. സ്നേഹ എസ്.എച്ച്, സി.ബിജി ജോസ് സി.എം.സി, സി.ടെസി എഫ്.സി.സി, സി. ഏഞ്ചൽ റാണി സി.എം.സി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!