ജെ. പി. എം. കോളേജിൽ ‘സ്വയംപ്രതിരോധ’ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു

ജെ. പി. എം. ആട്‌സ് ആൻഡ് സയൻസ് കോളേജിലെ വുമൺ ഡെവല്മെന്റ് സെല്ലും ഇടുക്കിജില്ല വനിതാസെല്ലും സംയുക്തമായ് പെൺകുട്ടികൾക്കുവേണ്ടി ‘സ്വയംപ്രതിരോധ വർക്ക്ഷോപ്പ്’ സംഘടിപ്പിച്ചു. കോളേജ് സെമിനാർഹാളിൽ നടന്ന പരിപാടിയിയുടെ ഉദ്ഘാടനം പ്രിൻസിപ്പാൾ ഡോ. ജോൺസൺ വി. നിർവഹിച്ചു. വൈസ് പ്രിൻസിപ്പാൾ പ്രിൻസ് തോമസ് സി. എസ്. ടി. ആശംസകളർപ്പിച്ചു.
സെൽഫ് ഡിഫൻസ് ട്രൈനർമാരായ എ. എസ്. ഐ. സോഫിയ കെ.എസ്, എസ്. സി. പി. ഓ. ബിന്ദുമോൾ ടി. ജി, സി. പി. ഒ. ആതിര സുരേന്ദ്രൻ എന്നിവർ വിദ്യാർത്ഥിനികൾക്ക് ക്ലാസ്സുകളും പ്രായോഗിക പരിശീലനവും നൽകി.
സ്ത്രീകൾകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ അതിന്റെ ഇരകളാതിരിക്കുവാനുള്ള മുൻകരുതലുകളും ചെറുത്തുനിൽക്കുന്നതിനാവശ്യമായ പരിശീലനവും നൽകുകയെന്നതായിരുന്നു വർക്ക്ഷോപ്പിൻ്റെ ലക്ഷ്യം. വുമൺ ഡെവല്മെന്റ് സെൽ കോ-ഓർഡിനേറ്റർ സിൽജ പി. ഡി, ജോയിൻ്റ് കോ-ഓർഡിനേറ്റർ റീമ ജെയിംസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.









































































