കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ തദ്ദേശ സ്‌ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ സംഗമം സംഘടിപ്പിച്ചു

കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ തദ്ദേശ സ്‌ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ സംഗമം സംഘടിപ്പിച്ചു. മുരിക്കാശേരി വ്യാപാര ഭവനിൽ നടന്ന പരിപാടി എ ഐ സി സി അംഗം അഡ്വ:ഇ എം അഗസ്തി ഉൽഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിക്ക് കീഴിൽ വരുന്ന കൊന്നത്തടി, വാത്തിക്കുടി, കാമാക്ഷി, കാഞ്ചിയാർ പഞ്ചായത്തുകളിലെയും, കട്ടപ്പന നഗരസഭയിലെയും പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെയും ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെയും സംഗമമാണ് സംഘടിപ്പിച്ചത്. കഴിഞ്ഞ പത്ത് വർഷത്തെ ഇടതുഭരണത്തോടുള്ള ജനങ്ങളുടെ ശക്തമായ പ്രതിഷേധാമാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യു ഡി എഫിന്റെ വിജയത്തിന് മുഖ്യ കാരണമായതെന്ന് പരിപാടി ഉൽഘാടനം ചെയ്തുകൊണ്ട് ഇ എം അഗസ്തി പറഞ്ഞു. ഇത്രമാത്രം ജനങ്ങളുടെ ശാപം ഏറ്റുവാങ്ങിയ മറ്റൊരു സർക്കാർ കേരളത്തിൽ ഉണ്ടായിട്ടില്ല. കേരളത്തെ മുച്ചൂടും മുടിച്ച സർക്കാരിന്റെ അഴിമതി ഭരണത്തിനും ധൂർത്തിനും കെടുകാര്യസ്ഥതക്കും എതിരായുള്ള ജനാവിധിയായിരിക്കും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പ്രസിഡണ്ട് തോമസ് മൈക്കിൾ അധ്യക്ഷത വഹിച്ചു. യു ഡി എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തി. കെ പി സി സി സെക്രട്ടറി തോമസ് രാജൻ, കെ പി സി സി നിർവഹകസമ്മതി അംഗം എ പി ഉസ്മാൻ, ഡി സി സി ജനറൽ സെക്രട്ടറിമാരായ എം ഡി അർജുനൻ, എസ് റ്റി അഗസ്റ്റിൻ, അഡ്വ:കെ ജെ ബെന്നി, മനോജ് മുരളി, ജെയ്‌സൺ കെ ആന്റണി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ സി കെ പ്രസാദ്, വിനോദ് ജോസഫ്, നേതാക്കളായ മിനി സാബു, പി എ സജി, ജോസ് മുത്തനാട്ട്, ഷാജി വെള്ളം മാക്കൽ, ഡിക്ലാർക്ക് സെബാസ്റ്റ്യൻ, സിജു ചക്കുംമൂട്ടിൽ, സാജു കാരക്കുന്നേൽ, അനീഷ് മണ്ണൂർ, പി എം ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു.









































































