6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

ബിജെപിക്ക് വാതിൽ തുറക്കുന്നതിലേക്കാണ് തുടർഭരണം വേണ്ടെന്ന് പറയുന്നവർ ശ്രമിക്കുന്നത്; സച്ചിദാനന്ദനെ തള്ളി രാജീവ്



സിപിഐഎമ്മിന് ഇനിയും ഭരണത്തുടർച്ച വേണ്ട എന്ന കവി കെ സച്ചിദാനന്ദന്റെ പരാമർശം തള്ളി മന്ത്രി പി രാജീവ്. ബിജെപിയെ കൊണ്ടുവരാനുള്ള വാതിൽ തുറക്കുന്നതിലേക്കാണ് തുടർഭരണം വേണ്ട എന്ന് പറയുന്നവർ ശ്രമിക്കുന്നതെന്നും ഭരണത്തുടർച്ചയാണ് കേരളം ഈ നിലയിലേക്ക് ഏത്താൻ കാരണമെന്നും പി രാജീവ് പറഞ്ഞു. ചിലർ പാർട്ടി ഒന്നുകൂടി നന്നാകണം എന്ന് ആഗ്രഹിക്കുകയാണ്. അഭിപ്രായങ്ങളിൽ നിന്ന് എന്തൊക്കെ സ്വീകരിക്കേണ്ടതുണ്ട് എന്നാണ് നോക്കുന്നത്. ഇടതുപക്ഷം വിമർശനങ്ങളെ ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടുപോകുമെന്നും രാജീവ് പറഞ്ഞു.

ബിജെപിയെ കൊണ്ടുവരാനുള്ള വാതിൽ തുറക്കുന്നതിലേക്കാണ് തുടർഭരണം വേണ്ട എന്ന് പറയുന്നവർ ശ്രമിക്കുന്നത് എന്നും രാജീവ് വിമർശിച്ചു. ഇടതുപക്ഷം തുടർന്നില്ലെങ്കിൽ കേരളം തകരും. കോൺഗ്രസ്‌ തോറ്റാൽ അവർ ബിജെപിയായി മാറും എന്ന ആശങ്കയാണ് ഉള്ളത് എന്ന് പറയുന്നു. അവയ്‌ ജയിച്ചാൽ ഭരണം തന്നെ ബിജെപിയിലേക്ക് മാറുമെന്നും രാജീവ് പറഞ്ഞു. ഇടതുപക്ഷത്തെ സ്നേഹിക്കുന്നവർക്ക് കോൺഗ്രസിൻ്റെ നറേറ്റീവിനെക്കുറിച്ച് കരുതൽ വേണം.

വിമർശിക്കുന്നവരിൽ നിന്നും സ്വീകരിക്കേണ്ടത് സ്വീകരിക്കുമെന്നും സച്ചിദാനന്ദൻ ഉദ്ദേശിച്ചത് കരുതൽ വേണമെന്നാണ് എന്നും രാജീവ് പറഞ്ഞു. ബിജെപിക്ക് മുമ്പ് രാമരാജ്യം എന്ന് പറഞ്ഞത് കോൺഗ്രസാണ് എന്നും കോൺഗ്രസ് ബിജെപിക്ക് അവസരമൊരുക്കുകയാണ് എന്നും രാജീവ് വിമർശിച്ചു.

കേരളത്തിൽ തുടർഭരണം വേണ്ട എന്നായിരുന്നു കവിയും സാഹിത്യ അക്കാദമി ചെയർമാനുമായ കെ സച്ചിദാനന്ദൻ കഴിഞ്ഞ ദിവസം പറഞ്ഞത്. കേരളത്തിന് നല്ലത് രണ്ട് മുന്നണികളും മാറി മാറി ഭരിക്കുന്നതാണെന്നും ബംഗാളിൽ സംഭവിച്ചത് തന്നെ ഉദാഹരണമെന്നും സച്ചിദാനന്ദൻ പറഞ്ഞിരുന്നു. ജനാധിപത്യത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും മാറി മാറി ഉണ്ടാവുക എന്നതാണ് പൊതുതത്വം എന്നും തുടർച്ചയായി ഭരണം ലഭിക്കുമ്പോൾ പാർട്ടി ആഗ്രഹിക്കാത്തവർ പോലും പാർട്ടിയിലേക്ക് കടന്നുവരുമെന്നും കെ സച്ചിദാനന്ദൻ പറഞ്ഞിരുന്നു.

കോൺഗ്രസ് ആണ് പത്ത് വർഷം ഭരിച്ചതെങ്കിലും താൻ ഇതുതന്നെ പറയുമെന്നും സച്ചിദാനന്ദൻ വ്യക്തമാക്കിയിരുന്നു. കേരളത്തിൽ ഇൻഡ്യ സഖ്യം ഒന്നിച്ച് നിൽക്കണമെന്ന് പറയുന്നില്ല. കാരണം അങ്ങനെ വരുമ്പോൾ ബിജെപി ചിലപ്പോൾ പ്രതിപക്ഷമാകും, പിന്നീട് ഭരണം ലഭിച്ചേക്കുമെന്നും സച്ചിദാനന്ദൻ പറഞ്ഞു. മധ്യ, ഉപരി മധ്യവർഗത്തിന്റെ ആഗ്രഹങ്ങളാണ് പാർട്ടി സാധിച്ചുകൊടുക്കുന്നത്. സമുദായ സംഘടനകളുമായുള്ള ഐക്യപ്രകടനവും ആരായാലും ചെയ്യാൻ പാടില്ല. ഗുരുവിന്റെ തത്വങ്ങൾക്ക് എതിരായി ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരാളെ സന്തോഷിപ്പിക്കുകയും ഗുരുവിനെക്കാൾ മഹാനാണ് അദ്ദേഹമെന്ന് പറയേണ്ടി വരികയും ചെയ്യുന്ന അവസ്ഥ കമ്മ്യൂണിസ്റ്റുകാരന് മാത്രമല്ല ആർക്കും അംഗീകരിക്കാൻ കഴിയില്ല എന്നും സച്ചിദാനന്ദൻ പറഞ്ഞു. അത്തരത്തിലുള്ള സന്ധികൾ പാർട്ടികളെ പിന്നോട്ട് കൊണ്ടുപോകുന്നുവെന്നും സച്ചിദാനന്ദൻ വ്യക്തമാക്കിയിരുന്നു.

കമ്മ്യൂണിസ്റ്റ് നേതാവിൽ നിന്ന് നാം പ്രതീക്ഷിക്കുന്നത് ആശയങ്ങളുടെ പിന്തുടർച്ചയാണ് എന്നും അതിന് പകരം വ്യത്യസ്തമായ കാര്യങ്ങൾ ഉണ്ടാകുന്നുവെന്നും സച്ചിദാനന്ദൻ പറഞ്ഞിരുന്നു. ന്യൂനപക്ഷം വളരെ അപകടത്തിലായിരിക്കുന്ന കാലത്ത് അവരുടെയൊപ്പം കമ്മ്യൂണിസ്റ്റുകൾ നിൽക്കുക എന്നത് പ്രധാനമാണ്. ഭൂരിപക്ഷ സമുദായത്തിലെ വോട്ടുകൾ പ്രതീക്ഷിച്ച് അവരെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ ഉണ്ടാകരുത്. ഇതെല്ലാം തിരുത്താനുള്ള അവസരം ലഭിക്കണമെങ്കിൽ പ്രതിപക്ഷത്തിരിക്കണമെന്നുമാണ് സച്ചിദാനന്ദൻ വ്യക്തമാക്കിയത്.

നിരവധി സിപിഐഎം നേതാക്കൾ സച്ചിദാനന്ദന്റെ വിമർശനത്തിൽ പ്രതികരിച്ച് രംഗത്തുവന്നിരുന്നു. വിമർശനങ്ങളെ അവസരങ്ങളായി കാണുന്നുവെന്നാണ് തോമസ് ഐസക് പറഞ്ഞത്. തുടർഭരണത്തിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ പാർട്ടി നേരത്തെ ചർച്ച ചെയ്തിട്ടുണ്ട്. പല ഘട്ടങ്ങളിലായി പാർട്ടി ഇത് പരിശോധിക്കുന്നുമുണ്ട്. വ്യക്തിപരമായ പെരുമാറ്റ പ്രശ്നങ്ങളാണ് ചൂണ്ടിക്കാണിക്കുന്നതെങ്കിൽ പരിഹരിക്കും. ഇത്തരം പ്രവണതകളിൽ പാർട്ടി ജാഗ്രത പുലർത്തുന്നുമുണ്ട്. വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നു എന്നതിനർത്ഥം യുഡിഎഫിന് ജയിക്കാൻ അവസരം ഒരുക്കുന്നു എന്നതല്ല എന്നും വിമർശനങ്ങളെ അവസരങ്ങളായിട്ടാണ് കാണുന്നതെന്നും തോമസ് ഐസക്ക് പ്രതികരിച്ചത്.

സച്ചിദാന്ദന്റെ അഭിപ്രായത്തെ തള്ളിക്കൊണ്ട് മുൻ ആരോഗ്യമന്ത്രിയും എംഎൽഎയുമായ കെ കെ ശൈലജ രംഗത്തുവന്നിരുന്നു. സച്ചിദാനന്ദന്റെ അഭിപ്രായമല്ല ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ അണികൾക്കും ജനങ്ങൾക്കുമെന്നും വികസനം തുടരണം എന്നതാണ് എല്ലാവരുടേയും അഭിപ്രായം എന്നുമാണ് ശൈലജ പറഞ്ഞത്. എന്നാൽ സച്ചിദാനന്ദന്റെ വിമർശനത്തോട് കാതുപൊത്തില്ല എന്നും നിർദേശത്തെ ഗൗരവത്തോടെ കാണുമെന്നുമായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞത്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!