കട്ടപ്പന വെള്ളയാംകുടി സെൻ്റ് ജറോംസ് സ്കൂളിലേ മുൻ കാല അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സംഗമം നടന്നു

കട്ടപ്പന വെള്ളയാംകുടി സെൻ്റ് ജറോംസ് സ്കൂളിലേ മുൻ കാല അദ്ധ്യാപകരുടെയും, വിദ്യാർത്ഥികളുടെയും സംഗമം നടന്നു.
ഓർമ്മക്കൂട്’ – എന്ന് പേരിട്ടിരിക്കുന്ന സംഗമത്തിൻ്റെ ഉദ്ഘാടനം ഇടുക്കി രൂപതാ വികാരി ജനറാൾ മോൺ. അബ്രാഹം പുറയാറ്റ് നിർവഹിച്ചു.
കട്ടപ്പന വെള്ളയാംകുടി സെൻ്റ്.ജെറോംസ് യു.പി സ്കൂളിൻ്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് മുൻകാല അദ്ധ്യാപകരുടെയും, വിദ്യാർത്ഥികളുടെയും സംഗമം സ്കൂൾ അങ്കണത്തിൽ വച്ച് നടത്തിയത്. ഇടുക്കി രൂപതാ വികാരി ജനറാൾ മോൺ. അബ്രാഹം പുറയാറ്റ് സംഗമം ഉത്ഘാടനം ചെയ്തു.
സുവർണ ജൂബിലി നിറവിലെത്തിയ സ്കൂളിൻ്റെ പ്രവർത്തന വഴികളിൽ വഴികാട്ടികളായ അധ്യാപകരെയും
UP തുടങ്ങിയപ്പോൾ ആദ്യ അഡ്മിഷൻ ലഭിച്ച ലില്ലിക്കുട്ടി ജോർജിനേയും
പൂർവ്വ വിദ്യാർത്ഥികളേയും ചടങ്ങിൽ ആദരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ബിനോയി മഠത്തിലിൻ്റെ അധ്യക്ഷത വഹിച്ചു. പൂർവ്വ വിദ്യാർത്ഥിയും കട്ടപ്പന മുനിസിപ്പാലിറ്റി കൗൺസിലറുമായ കെ.പി സുമോദ്, പൂർവ്വ വിദ്യാർത്ഥി പ്രതിനിധികളായ ഷാജി മാത്യു പാലത്തിനാൽ , പ്രശാന്ത് പാമ്പാടി തുടങ്ങിയവർ സംസാരിച്ചു. പൂർവ്വ വിദ്യാർത്ഥി പ്രതിനിധികളായ ബിജോ കളത്തൂർ, നൈസ് പാറപ്പുറം, ജോൺ കെ.വി, ജോസ് ഇലപ്പള്ളി, ജോസ് വേഴപ്പറമ്പിൽ, സ്കൂൾ അധ്യാപകരായ അനീഷ് ആനന്ദ്, വിനു മാത്യു, ജെറി ഒ.എ,ജോയ്സ് തോമസ്, അനൂപ് മത്തായി, റാണി മാത്യു, ജിഷ പി.മാണി, ഷൈനി ബേബി, സി. ടോംസി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.













































































