കേരള കോ. ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ തെക്കൻ മേഖല സമര പ്രചരണ വാഹന ജാഥയ്ക്ക് കട്ടപ്പനയിൽ സ്വീകരണം നൽകി

കേരള കോ. ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ തെക്കൻ മേഖല സമര പ്രചരണ വാഹന ജാഥക്ക് കട്ടപ്പനയിൽ സ്വീകരണം നൽകി. സംസ്ഥാന പ്രസിഡന്റ് എം സുകുമാരനാണ് ജാഥ ക്യാപ്റ്റൻ. സ്വികരണ യോഗം സംസ്ഥാന കമ്മറ്റി അംഗം അവിര ജോസഫ് ഉത്ഘാടനം ചെയ്തു.
2021 ൽ പെൻഷൻ പരിഷ്കരണത്തിന്റെ പേരിൽ നിർത്തലാക്കപ്പെട്ട പെൻഷൻകാരുടെ ക്ഷാമാശ്വാസം പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി സഹകരണ പെൻഷൻകാർ അനിശ്ചിതകാല സമരപരിപാടികൾ ആരംഭിക്കുകയാണ്.
കഴിഞ്ഞ അഞ്ചു വർഷത്തിനിടയ്ക്ക് സഹകരണ ജീവനക്കാർക്കും, സർക്കാർ ജീവനക്കാർക്കും ഏകദേശം 22% ക്ഷാമബത്ത ലഭിച്ചപ്പോൾ, മെഡിക്കൽ അലവൻസിൽ 100 രൂപയും, പെൻഷനിൽ ചുരുങ്ങിയത് 50 രൂപയും, പരമാവധി 350 രൂപയുമാണ് പെൻഷൻകാർക്ക് വർദ്ധനവുണ്ടായത്. 2019 ലെ രണ്ടംഗ കമ്മീഷൻ്റെ ശുപാർശയായ മിനിമം പെൻഷൻ 4500 രൂപ എന്നത് ഇനിയും നടപ്പിലാക്കിയില്ല. 4100 രൂപയാണ് 619 ഓളം വരുന്ന മിനിമം പെൻഷൻകാർക്ക് ലഭ്യമായത്. പെൻഷൻ ബോർഡിൽ ആവശ്യത്തിനുള്ള ഫണ്ട് ഉണ്ടായിട്ടും പെൻഷൻകാർക്ക് ഡി.എ. അനുവദിക്കാത്ത സർക്കാരിൻ്റേയും, പെൻഷൻ ബോർഡിൻ്റെയും നിഷേധാത്‌മകമായ നിലപാടിനെതിരെ കെ സി എസ് പി എ നിരന്തര സമരപരിപാടികൾക്ക് രൂപം നൽകിയിരിക്കുകയാണ്. ഇതിനു മുന്നോടിയായിട്ടാണ് കേരളത്തിലുടനീളം സമരപ്രചരണ വാഹന ജാഥ നടത്തുന്നത്. കെ സി എസ് പി എ സംസ്ഥാന പ്രസിഡന്റ് എം സുകുമാരനാണ് തെക്കൻ മേഖല വാഹന ജാഥ ക്യാപ്റ്റൺ. ജാഥ ക്ക് കട്ടപ്പനയിൽ ഉജ്ജ്വല സ്വീകരണം നൽകി. യോഗം സംസ്ഥാന കമ്മറ്റി അംഗം അവിര ജോസഫ് ഉത്ഘാടനം ചെയ്തു.
സ്വികരണത്തിന് ശേഷം ജാഥ ക്യാപ്റ്റൻ എം സുകുമാരൻ മറുപടി പ്രസംഗം നടത്തി.
മുണ്ടൂർ രാമകൃഷ്ണൻ നയിക്കുന്ന കാസർകോട് നിന്ന് ആരംഭിച്ച വടക്കൻ മേഖല സമരപ്രചരണ ജാഥ ഫെബ്രുവരി നാലാം തീയതി തൃശ്ശൂരിൽ സമാപിക്കും.
കോട്ടയത്തു നിന്നാണ് തെക്കൻ മേഖല ജാഥ ആരംഭിച്ചത്. ഇടുക്കി ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ നിന്നും സ്വീകരണങ്ങൾ ഏറ്റുവാങ്ങി വണ്ടിപ്പെരിയാറിൽ ജില്ലാ സമാപനം ഉണ്ടാകും. തുടർന്ന് വിവിധ ജില്ലകളിലെ സ്വീകരണങ്ങൾ ഏറ്റു വാങ്ങി ഫെബ്രുവരി 4 ആം തിയതി തിരുവനന്ദപുരത്ത് സമാപിക്കും.തുടർന്ന് 9 ആം തിയതി മുതൽ 17 വരെ സെക്രട്ടറിയേറ്റ് നടയിൽ റിലേ സത്യാഗ്രഹം ആരംഭിക്കും. തുടർന്ന് 23 ആം തിയതി മുതൽ സെക്രട്ടറിയേറ്റ് നടയിൽ തീരുമാനം ഉണ്ടാകുന്നതുവരെ അനിശ്ചിതകാല നിരാഹാര സമരം നടത്തും. കട്ടപ്പനയിലെ സ്വീകരണയോഗത്തിൽ ജില്ലാ പ്രസിഡന്റ് ജോസ് കലയത്തിനാൽ അധ്യക്ഷനായിരുന്നു.വൈസ് ക്യാപ്റ്റൻ കെഎം തോമസ്, ടിവി പൗലോസ് , ടി കെ ജോസ് എന്നിവർ സംസാരിച്ചു.













































































