കട്ടപ്പന നഗരസഭയിൽ വയോജനങ്ങൾക്കായി കമ്പിളിപ്പുതപ്പുകൾ വിതരണം ചെയ്തു

കട്ടപ്പന നഗരസഭയിൽ വയോജനങ്ങൾക്കായി കമ്പിളിപ്പുതപ്പുകൾ വിതരണം ചെയ്തു. നഗരസഭയുടെ വാർഷിക പദ്ധതി ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ജോയിവെട്ടിക്കുഴി കമ്പിളി പുതപ്പുകളുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു.
കട്ടപ്പന നഗര സഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കമ്പിളി പുതപ്പുകൾ വിതരണം ചെയ്തത് .
ഗ്രാമസഭകൾ വഴി തിരഞ്ഞെടുക്കപ്പെട്ട മുപ്പതോളം വയോജനങ്ങൾക്കാണ് കമ്പിളി പുതപ്പുകൾ നൽകിയത്. കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി കമ്പിളിപ്പുതറുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു .
വയോജനങ്ങളുടെ ക്ഷേമം ലക്ഷ്യം വെച്ചാണ് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നഗരസഭയുടെ നേതൃത്വത്തിൽ നടത്തിവരുന്നതെന്ന് അദ്ദേഹം പറഞ്ഞു
കട്ടപ്പന നഗരസഭ അങ്കണത്തിൽ വെച്ചാണ് വിതരണം നടന്നത് അർഹരായ മുഴുവൻ വയോജനങ്ങളും കമ്പിളിപ്പുതപ്പുകൾ ഏറ്റുവാങ്ങാൻ എത്തിയിരുന്നു. കട്ടപ്പന നഗരസഭ അംഗങ്ങൾ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.













































































