നെടുങ്കണ്ടത്ത് എക്സൈസ്റെഡ് സോൺ റെയ്ഡിന്റെ ഭാഗമായി നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തി

നെടുങ്കണ്ടത്ത് എക്സൈസ് റെഡ് സോൺ റെയ്ഡിന്റെ ഭാഗമായി നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തി.
എക്സൈസ് കമ്മീഷണരുടെ ഉത്തരവ് പ്രകാരം, എക്സൈസ് ഇന്റലിജൻസ് ജോയിന്റ് എക്സൈസ് കമ്മീഷണർ റോബർട്ട് ,എക്സൈസ് ഇൻറ്റിലിജൻസ് സെൻട്രൽ സോൺ വിഭാഗം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ രാകേഷ്,എന്നിവരുടെ നിർദ്ദേശാനുസരണം എക്സൈസ് ഇൻറ്റിലിജൻസ് വിഭാഗം സംസ്ഥാനമൊട്ടാകെ നടത്തിവരുന്ന റെഡ് സോൺ റെയ്ഡിന്റെ ഭാഗമായി നെടുങ്കണ്ടം പഞ്ചായത്തിലെ ഹോട്ട്സ്പോട്ടുകളിൽ എക്സൈസ് ഇന്റലിജൻസ് വിഭാഗവും,ഉടുംമ്പൻ ചോല എക്സൈസ് സർക്കിൾ ഉടുംമ്പൻഞ്ചോല എക്സൈസ് റേഞ്ച് പാർട്ടിയും ,ചേർന്ന് നടത്തിയ റെയ്ഡിൽ നെടുംകണ്ടം ടൗൺ കേന്ദ്രീകരിച്ച് അനധികൃതമായി പാൻ മസാലകൾ വിൽപ്പന നടത്തിയതിനും, കൈവശം വെച്ചതുമായി 2.250 കിലോഗ്രാം പുകയിലയി ഉൽപന്നങ്ങൾ കണ്ടെത്തി. 25 പേരുടെ പേരിൽ കോട്പ ആക്ട് പ്രകാരം കേസ്സാക്കി 5000/- രൂപ പിഴ ഈടാക്കിയിട്ടുള്ളതാണ്. റെയ്ഡിൽ ഉടുമ്പൻ ചോല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി വിജയകുമാർ,റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് എംപി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഡോൾഫ് ഗോഡ്, ഫ്രണ്ട് ഇടുക്കി എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ അജീബ് ലബ്ബ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡുമാരായ അബ്ദുൽസലാം,എം സാബു ലാൽ വി പി, പ്രകാശ് ജെ, ഷനേജ് കെ, പ്രിവന്റീവ് ഓഫീസർ ജോഷി വി ജെ, C E O മാരായ അരുൺ ശശി, റ്റിൽസ്സ് ജോസഫ് ,വനിതാ സിവിൽ എക്സൈസ് ഓഫീസർ മായ എന്നിവർ പങ്കെടുത്തു.
വരും ദിവസങ്ങളിലും കൂടുതൽ റെയ്ഡുകളും പരിശോധനകളും ഉണ്ടാകും എന്നും, എക്സൈസ് വിഭാഗം അറിയിച്ചു…









































































