അനധികൃതമായി പാൻ മസാലകൾ വിൽപ്പന നടത്തിയതിനും കൈവശം വെച്ചതിനും 15 പേർക്കെതിരെ കേസ്സെടുത്തു

എക്സൈസ് കമ്മീഷണറുടെ ഉത്തരവ് പ്രകാരം എക്സൈസ് ഇന്റലിജൻസ് ജോയിന്റ് എക്സൈസ് കമ്മീഷണർ റോബർട്ട് ,എക്സൈസ് ഇൻറ്റിലിജൻസ് സെൻട്രൽ സോൺ വിഭാഗം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ രാകേഷ് എന്നിവരുടെ നിർദ്ദേശാനുസരണം എക്സൈസ് ഇൻറ്റിലിജൻസ് വിഭാഗം സംസ്ഥാനമൊട്ടാകെ നടത്തിവരുന്ന റെഡ് സോൺ റെയ്ഡിന്റെ ഭാഗമായി കട്ടപ്പന മുനിസിപ്പാലിറ്റിയിലെ ഹോട്ട്സ്പോട്ടുകളിൽ എക്സൈസ് ഇന്റലിജൻസ് വിഭാഗവും കട്ടപ്പന എക്സൈസ് റേഞ്ചും ചേർന്ന് നടത്തിയ റെയ്ഡിൽ കട്ടപ്പന ടൗൺ കേന്ദ്രീകരിച്ച് അനധികൃതമായി പാൻ മസാലകൾ വിൽപ്പന നടത്തിയതിനും കൈവശം വെച്ചതിനുമായി 15 പേരുടെ പേരിൽ കോട് ആക്ട് പ്രകാരം കേസ്സെടുത്ത് 3000/- രൂപ പിഴ ഈടാക്കി. റെയ്ഡിൽ ഇടുക്കി എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ അജീബ് ലബ്ബ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് അബ്ദുൽസലാം എം കട്ടപ്പന എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അതുൽ ലോനൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മനോജ് സെബാസ്റ്റ്യൻ, പ്രിവന്റീവ് ഓഫീസർമാരായ S ശ്രീകുമാർ , ബിജുമോൻ പി കെ, സിവിൽ എക്സൈസ് ഓഫീസർ റോണി സെബാസ്റ്റ്യൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ രേഖ ജി, ഡ്രൈവർ അഗസ്റ്റിൻ ജോസഫ് എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിലും കൂടുതൽ റെയ്ഡുകളും പരിശോധനകളും ഉണ്ടാകും എന്നും എക്സൈസ് വിഭാഗം അറിയിച്ചു.









































































