കർഷകർക്ക് തിരിച്ചടിയായി കാട്ടുപന്നികളുടെ ആക്രമണം

വില സ്ഥിരത ഇല്ലായ്മയും വിവിധ രോഗബാധകളും കാലാവസ്ഥാ വ്യതിയാനവും കാർഷിക മേഖലയ്ക്ക് തിരിച്ചടിയായി മാറുന്ന ഇക്കാലത്ത്
കർഷകർ കൃഷി ഉപേക്ഷിക്കുന്ന സാഹചര്യമാണ് നിലവിൽ .
എന്നാൽ വർഷങ്ങളായി തുടരുന്ന കൃഷിയെ ഉപേക്ഷിക്കാതെ പ്രതിസന്ധികളെ തരണം ചെയ്ത് മുൻപോട്ട് പോകുന്ന കർഷകർക്ക് തിരിച്ചടി സമ്മാനിക്കുന്നത് കൃഷിയിടത്തിൽ ഉണ്ടാകുന്ന കാട്ടുപന്നികളുടെ അക്രമമാണ്.
കാട്ടുപന്നി ആക്രമം സ്ഥിരമായി കൃഷിയിടത്തിൽ ഉണ്ടാകുന്നതോടെ ഒരുതരത്തിലും കൃഷി ചെയ്ത മുന്നോട്ടു പോകാത്ത സാഹചര്യമാണ് കർഷകർക്ക് .
കഴിഞ്ഞദിവസം കാഞ്ചിയാർ പാലാകടയിൽ കൃഷിയിടത്തിൽ വിവിധ ദിവസങ്ങളിലായി എത്തിയകാട്ടുപന്നികൾ 150 ഓളം ഏത്തക്ക വാഴ തൈകൾ ആണ് നശിപ്പിച്ചത്..
കാഞ്ചിയാർ ലബ്ബക്കട സ്വദേശിയായ കാരക്കുന്നേൽ ടോമിച്ചൻ വർഷങ്ങളായി കാർഷികവൃത്തി ഉപജീവനമാർഗം ആക്കി മുന്നോട്ടു പോകുന്ന ആളാണ്. എല്ലാ വർഷവും വിവിധതരം കൃഷി വിളകൾ കൃഷിയിറക്കാറുണ്ട് . കാർഷിക മേഖലയിൽ ഉണ്ടാകുന്ന പ്രതിസന്ധികളെ തരണം ചെയ്താണ് ഇദ്ദേഹം കൃഷിചെയ്ത മുന്നോട്ട് പോകുന്നത്. മൂന്നുമാസം മുമ്പ് വിളവിറക്കിയ 1500 ഓളം ഏത്തവാഴ തൈകളിൽ 150 ഓളം എണ്ണം ആണ് കഴിഞ്ഞ ദിവസങ്ങളിലായി എത്തിയ കാട്ടുപന്നികൾ പൂർണ്ണമായും നശിപ്പിച്ചത്.
ബാങ്കിൽ നിന്ന് ലോണും മറ്റും എടുത്താണ് കൃഷി ഇറക്കിയത്. കൃഷി വിളകൾ ഇങ്ങനെ കാട്ടുപന്നികൾ എത്തി നശിപ്പിച്ചതോടെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് ഈ കർഷകൻ
കാഞ്ചിയാർ പാലാക്കടയിൽ സുഹൃത്തിൻറെ ഒന്നര ഏക്കറോളം വരുന്ന സ്ഥലം പാട്ടത്തിന് എടുത്താണ് ഇദ്ദേഹം കൃഷി ചെയ്തിരിക്കുന്നത്.
വാഴയോടൊപ്പം പാവലും കൃഷി ചെയ്തിട്ടുണ്ട്. കാട്ടുപന്നികൾ എത്തി വാഴ നശിപ്പിച്ചതിനൊപ്പം പാവലിനും കേടുപാടുകൾ വരുത്തിയിട്ടുണ്ട്. ഏത്തവാഴ തൈകൾ പൂർണ്ണമായും നശിപ്പിച്ചാണ് കാട്ടുപന്നികൾ കൃഷിയിടത്തുനിന്നും മടങ്ങിയത്.
കാർഷികവൃത്തി ഉപജീവനമാർഗം ആക്കി മുന്നോട്ടുപോകുന്ന ആളാകയാൽ ടോമിച്ചന് ഇനി മുൻപോട്ട് കൃഷി ചെയ്ത് പോകാൻ കഴിയാത്ത സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്
.വിശ്വസിച്ച കൃഷി ഇറക്കാൻ പറ്റാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്നും ഈ കർഷകൻ പറയുന്നു .
സർക്കാരിൽ നിന്ന് ഒരു ധനസഹായുമെങ്കിലും ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് ഈ കർഷകൻ മുന്നോട്ടുപോകുന്നത്













































































