എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ആക്രമിക്കാന്‍ പാരിതോഷികം വാഗ്ദാനം ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാവിനെ തള്ളിപ്പറയുവാനോ അദ്ദേഹത്തിനെതിരെ നടപടികള്‍ സ്വീകരിക്കുവാനോ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകാത്തത് കോണ്‍ഗ്രസിന്റെ വര്‍ഗീയ പ്രീണനം വ്യക്തമാക്കുന്നതാണെന്ന് ബി ഡി ജെ എസ് ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ

എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ആക്രമിക്കാന്‍ പാരിതോഷികം വാഗ്ദാനം ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാവിനെ തള്ളിപ്പറയുവാനോ അദ്ദേഹത്തിനെതിരെ നടപടികള്‍ സ്വീകരിക്കുവാനോ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകാത്തത് കോണ്‍ഗ്രസിന്റെ വര്‍ഗീയ പ്രീണനം വ്യക്തമാക്കുന്നതാണെന്ന് ബി ഡി ജെ എസ് ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ.
വിദ്യാഭ്യാസ രംഗത്ത് ഉള്‍പ്പെടെ മലബാര്‍ മേഖലയില്‍ ഈഴവ സമുദായം നേരിടുന്ന അവഗണനയും വെല്ലുവിളികളും സാമുദായിക നേതാവ് എന്ന നിലയില്‍ ചൂണ്ടിക്കാണിച്ചതിന്റെ പേരില്‍
ശ്രീ വെള്ളാപ്പള്ളി നടേശനെ ഒറ്റെപ്പെടുത്തി അക്രമിക്കാനുള്ള ശ്രമങ്ങളാണ് ചില കോണുകളില്‍ നിന്നും തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്.തന്റെ സമുദായം നേരിടുന്ന വെല്ലുവിളികള്‍ക്കെതിരെയാണ് അദ്ദേഹം പ്രതികരിക്കുന്നത്.
മതത്തിന്റെ പേരില്‍ അവകാശങ്ങള്‍ നേടിയെടുക്കുകയും രാഷ്ട്രീയ നേട്ടങ്ങള്‍ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ്
എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറിക്കെതിരെ ഭീഷണിയുമായി രംഗത്ത് വന്നിരിക്കുന്നത്.
നിരോധിക്കപ്പെട്ട തീവ്രവാദ സ്വഭാവമുള്ള സംഘടനയിലെ ആളുകളാണോ കോണ്‍ഗ്രസിന്റേയും പോഷക സംഘടനകളുടേയും ചുമതകളില്‍ ഉള്ളതെന്ന് സംശയിക്കേണ്ടി വരും.എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറിയെ ഒറ്റപ്പെടുത്തി അപായപ്പെടുത്തുവാനുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ശ്രമങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പ്രസാദ് വിലങ്ങുപാറ പറഞ്ഞു.













































































