കട്ടപ്പനയിൽ നടന്ന ക്രിസ്മസ് ബെൽസ്’ കരോൾ ഗാന മത്സരം: ഡിവൈൻ ബീറ്റ്സ് കമ്പിളികണ്ടത്തിന് ഒന്നാം സ്ഥാനം

റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജും റെഡ് ഐ എന്റർടൈൻമെന്റ്സും സംയുക്തമായി സംഘടിപ്പിച്ച ‘ക്രിസ്മസ് ബെൽസ്’ കരോൾ ഗാന മത്സരത്തിൽ ഡിവൈൻ ബീറ്റ്സ് കമ്പിളികണ്ടം ജേതാക്കളായി. ഞായറാഴ്ച വൈകിട്ട് 5 മണിക്ക് കട്ടപ്പന സി.എസ്.ഐ ഗാർഡനിൽ നടന്ന മത്സരത്തിൽ ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതിനഞ്ചോളം പ്രമുഖ കരോൾ ടീമുകൾ പങ്കെടുത്തു.
മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഡിവൈൻ ബീറ്റ്സ് കമ്പിളികണ്ടത്തിന് ബഡ്ജറ്റ് ഹോളിഡേയ്സ് സ്പോൺസർ ചെയ്ത 30,001 രൂപയും ട്രോഫിയും ലഭിച്ചു. സെന്റ് ജോൺസ് സി.എസ്.ഐ. ചർച്ച് കട്ടപ്പന രണ്ടാം സ്ഥാനവും (ബൂട്ട്സ് ആൻഡ് ബക്കിൾസ് സ്പോൺസർ ചെയ്ത 20,001 രൂപയും ട്രോഫിയും), റോട്ടറി ക്ലബ് ഓഫ് തേക്കടി മൂന്നാം സ്ഥാനവും (സെറാ കർട്ടൻസ് സ്പോൺസർ ചെയ്ത 10,001 രൂപയും ട്രോഫിയും) കരസ്ഥമാക്കി. പങ്കെടുത്ത എല്ലാ ടീമുകൾക്കും പ്രോത്സാഹന സമ്മാനങ്ങൾ വിതരണം ചെയ്തു.
വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ പ്രസിഡന്റ് ശ്രീ. സണ്ണി പൈമ്പിളിൽ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. കട്ടപ്പനയുടെ സാമൂഹിക-സാംസ്കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ചടങ്ങിൽ കട്ടപ്പന ചീഫ് ഇമാം ഹാഫിസ് യൂസുഫ് മൗലവി, കട്ടപ്പന സി.എസ്.ഐ പള്ളി വികാരി ഫാ. ബിനോയ്, എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് ശ്രീ. വിശ്വനാഥൻ കെ.വി റോട്ടറി ഡെപ്യൂട്ടി ഡിസ്ട്രിക്റ്റ് ഡയറക്ടർ റൊട്ടേറിയൻ ജോസ് മാത്യു, അസിസ്റ്റന്റ് ഗവർണർ റൊട്ടേറിയൻ പ്രിൻസ് ചെറിയാൻ, എന്നിവർ ആശംസകൾ നേർന്നു.
പരിപാടിയിൽ പങ്കെടുത്ത ആസ്വാദകർക്കായി ആകർഷകമായ പ്രത്യേക സമ്മാനങ്ങളും സംഘടിപ്പിച്ചിരുന്നു. റോട്ടറി ക്ലബ് പ്രസിഡന്റ് റൊട്ടേറിയൻ അഖിൽ വിശ്വനാഥൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ റൊട്ടേറിയൻ സന്തോഷ് ദേവസ്യ, സെക്രട്ടറി റൊട്ടേറിയൻ കിരൺ ജോർജ് തോമസ്, ട്രഷറർ റൊട്ടേറിയൻ ജോസ് ഫ്രാൻസിസ് എന്നിവർ മത്സരങ്ങൾക്കും മറ്റ് പരിപാടികൾക്കും നേതൃത്വം നൽകി.













































































