San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഇടുക്കി ജില്ലാ പഞ്ചഗുസ്തി മത്സരം 21ന് ചെറുതോണിയിൽ



ജില്ലാ പഞ്ചഗുസ്തി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സ്പോർട്സ് കൗൺസിൽ അംഗീകാരമുള്ള ഇടുക്കി ജില്ലാ പഞ്ചഗുസ്തി മത്സരം ചെറുതോണി വ്യാപാരഭവൻ ഹാളിൽവെച്ച് 2025 ഡിസംബർ 21 (ഞായർ) 8 AM ന് രജിസ്‌ട്രേഷനും 12 PM മത്സരവും നടത്തപെടുന്നതാണ്.

നിബന്ധനകൾ

1 . നിലവിൽ ജില്ലാ പഞ്ചഗുസ്തി അസോസിയേഷനിൽ അഫ്‌ലിയേഷൻ ഉള്ള ക്ലബ്ബുകൾ 500 രൂപ ഫീസ് അടച്ചു പുതുക്കേണ്ടതാണ്. പുതിയ അഫ്‌ലിയേഷനായുള്ള ക്ലബ്ബുകൾ 1000 രൂപ അംഗ്വത്ത ഫീസ് നൽകി അപേക്ഷ സമർപ്പിക്കേണ്ടതാണ്

2 . കായികതാരങ്ങളുടെ രജിസ്‌ട്രേഷൻ ഫീസ് എല്ലാ ഇനങ്ങളിലും ഒരു കൈക്ക് 400 വീതമായിരിക്കും
3 . ഒരു വ്യക്തിക്ക് സ്വന്തം പ്രായപരിധി വിഭാഗത്തിലും സീനിയർ വിഭാഗത്തിലും ഉൾപ്പടെ പരമാവധി രണ്ടു ക്യാറ്റഗറിയിൽ മാത്രമേ മത്സരിക്കാൻ പാടുള്ളു, സബ്‌ജൂനിയർ പാര ആംറസലേഴ്സ് വിഭാഗങ്ങൾക്ക് മറ്റു ക്യാറ്റഗറിയിൽ മത്സരിക്കാൻ പാടുള്ളതല്ല
4 . മത്സരാർഥികൾ ട്രാക്ക്പാന്റ്, ബനിയൻ, ഷൂസ്, എന്നിവ ധരിച്ചിരിക്കണം
5 . ജില്ലാ മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത ലഭിക്കുന്നതാണ്
6 . 2024 – 25 വർഷം ദേശിയ പഞ്ചഗുസ്തി മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്ക് സംസ്ഥാന മത്സരങ്ങളിൽ
നേരിട്ട് പങ്കെടുക്കാവുന്നതാണെങ്കിലും അവർ നിർബന്ധമായും ജില്ലാ മത്സരത്തിൽ രജിസ്‌ട്രേഷൻ നടത്തിയിരിക്കേണ്ടതാണ്.
7 . സംസ്ഥാന അസോസിയേഷന്റെ നിയമാവലിക്കും മാച്ച് റഫറിയുടെ തീരുമാനങ്ങൾക്കും വിധേയമായിട്ടാണ് ജില്ലാ മത്സരങ്ങൾ സങ്കെടുപ്പിക്കുന്നത്.
മാച്ച് റഫറിയുടെ തീരുമാനം അന്തിമമായിരിക്കും.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!