ഹൈറേഞ്ച് കമ്യൂണിക്കേഷന്‍ നെറ്റ് വര്‍ക്കും റോട്ടറി ക്ലബ് ഓഫ് കട്ടപ്പനയും ചേര്‍ന്ന് ലോകമെമ്പാടുമുള്ള മലയാളികള്‍ക്കായി സംഘടിപ്പിച്ച ‘റീല്‍സ് മേള 2026’ലെ വിജയികള്‍ക്കുള്ള പുരസ്‌കാര വിതരണം 12ന്(ഞായര്‍) വൈകിട്ട് 5ന് കട്ടപ്പന ടൗണ്‍ ഹാളില്‍ നടക്കും

നടനും സംവിധായകനുമായ വിക്ടര്‍ ആദം, സംവിധായകനും തിരക്കഥാകൃത്തുമായ നന്ദന്‍ മേനോന്‍, ചലച്ചിത്ര നടന്‍ ജോസ് കട്ടപ്പന എന്നിവര്‍ വിശിഷ്ടാതിഥികളാകും.
‘അനാഥ ബാലന്‍’ ആണ് മികച്ച റീല്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത്. ‘പറയാന്‍ മറന്നത്’ എന്ന റീല്‍ രണ്ടാംസ്ഥാനവും ‘സ്ത്രീതത്വം’ എന്ന റീല്‍ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് യഥാക്രമം 25000, 10000, 5000 രൂപ ക്യാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും സമ്മാനമായി നല്‍കും.
അനാഥ ബാലന്‍ ഒരുക്കിയ ജിന്‍സണ്‍ കെ എസ് ആണ് മികച്ച സംവിധായകന്‍. ‘സ്ത്രീതത്വ’ത്തിലെ അഭിനയത്തിന് അനൂപ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. ഇതേ റീലിന്റെ രചയിതാവ് അഭിരാം ടി രതീഷ് ആണ് മികച്ച തിരക്കഥാകൃത്ത്. ഈവിഭാഗങ്ങളില്‍ 5000 രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍കും. പ്രത്യേക ജൂറി പുരസ്‌കാരത്തിന് അര്‍ഹനായ ‘അനാഥ ബാലനി’ലെ ജെറോം ജിന്‍സന് 2000 രൂപ സമ്മാനിക്കും. അവസാന ഘട്ടത്തിലെത്തിയ റീലുകളുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് സര്‍ട്ടിഫിക്കറ്റും ട്രോഫിയും വിതരണംചെയ്യും.
സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍നിന്നും വിദേശത്തുനിന്നുമായി ആയിരത്തിലേറെ റീലുകളാണ് മത്സരത്തിനെത്തിയത്. നന്ദൻ മേനോന്റെ നേതൃത്വത്തിലുള്ള ജൂറി അംഗങ്ങളാണ് വിജയികളെ തെരഞ്ഞെടുത്തത്. വാര്‍ത്താസമ്മേളനത്തില്‍ റോട്ടറി പിഡിജി അഡ്വ. ബേബി ജോസഫ്, റോട്ടറി ക്ലബ് ഓഫ് കട്ടപ്പന പ്രസിഡന്റ് ഡോ. വിനോദ് കുമാര്‍, എച്ച്‌സിഎന്‍ മാനേജിങ് ഡയറക്ടര്‍ ജോര്‍ജി മാത്യു, മാനേജിങ് പാര്‍ട്ണര്‍ സാജന്‍ കുര്യാക്കോസ്, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ റോട്ടേറിയന്‍ പി എം ജോസഫ്, റോട്ടേറിയന്‍ ബൈജു എബ്രഹാം, റോട്ടേറിയന്‍ ഫാ. ജെയിംസ് കുര്യന്‍, റോട്ടേറിയന്‍ സിബിച്ചന്‍ ജോസഫ്, റോട്ടേറിയന്‍ ജോസഫ് തോമസ്, റോട്ടേറിയന്‍ അജോ എബ്രഹാം എന്നിവര്‍ പങ്കെടുത്തു.







































































































































