പീരുമേട് റാണി കോവില്‍ എസ്റ്റേറ്റിൽ ലെയത്തിന് തീപിടിച്ചു

പീരുമേട് റാണി കോവില്‍ എസ്റ്റേറ്റിൽ ലെയത്തിന് തീപിടിച്ചു. ഗണേശന്റെ വീടിനാണ് തീപിടിച്ചത്.
ഇന്നലെ പകൽപതിനൊന്നിന്
തീ പടരുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്, ഉടൻ തന്നെ നാട്ടുകാർ ഫയർഫോഴ്സിൽ വിവരം അറിയിച്ചു. ഗണേശന്റെ വീട്ടിൽ ഉണ്ടായിരുന്ന ഗ്യാസ് സിലണ്ടർ പൊട്ടിതെറിച്ച് അപകടം വർദ്ധിച്ചു. വീടിന്റെ മേൽ കൂര പൂർണമായും കത്തിനശിച്ചു.
വീട്ടിൽ ഉണ്ടായിരുന്ന ഫർണീച്ചർ, ഗൃഹോപകരണങ്ങൾ,കൂടാതെ വീട്ടിൽ സൂക്ഷിച്ചിരുന്ന
12 പവൻ സ്വർണവും 25000 രൂപയും തീ കത്തി നശിച്ചതായി ഗണേശൻ പറഞ്ഞു. ഷോർട്ട് സർക്യൂട്ട് ആണ് അഗ്നിബാധയ്ക്ക് കാരണം എന്നാണ് പ്രാഥമിക നിഗമനം . തൊട്ടടുത്തവീടുകളുടെ മേൽ കൂരയ്ക്കും തീ പടർന്നു. സമീപത്തെ വീടുകളിലെ ഫർണീച്ചർ ഉൾപ്പെടെയുള്ള സാധനങ്ങൾ നാട്ടുകാരും ഫയർഫോഴ്സും എത്തി മാറ്റി.
ഗണേശനും, ഭാര്യയും മക്കളുമുൾപ്പെട്ട ആറംഗങ്ങൾ ആണ് വീട്ടിൽ താമസിച്ചിരുന്നത്. വീടിന് തീ പിടിക്കുമ്പോൾ വീട്ടുകാർ സ്ഥലത്തുണ്ടായിരുന്നില്ല.
ഇവർ ധർമാവലിയിൽ ഒരു ചടങ്ങിൽ പങ്കെടുക്കാൻ പോയിരുന്നതാണ്.
പീരുമേട് അഗ്നിശമന നിലയത്തിലെഫയർഫോഴ്സ്ഓഫീസർ ബിനുകുമാർ, സീനിയർ ഫയർ ആൻഡ് റസ്റ്റ് ഓഫീസർ സുജിത് കുമാർ, ഫയർ ഓഫീസർമാരായ സുമേഷ് എസ് അരുൺ സിംഗ് മനു എ ജി പ്രവീൺകുമാർ നിഖിൽ ജോസഫ് സുനിൽ കുമാർ എന്നിവരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തീ അണച്ചത്.













































































