Idukki വാര്‍ത്തകള്‍
കൊൽക്കത്തയെ വിറപ്പിച്ച് ഭൂചലനം; ആളപായമില്ല

നഗരത്തിലും സമീപപ്രദേശങ്ങളിലും ഇന്ന് ഉച്ചയ്ക്കു ശേഷം ഭൂചലമുണ്ടായി. മാപിനിയിൽ 5.4 രേഖപ്പെടുത്തിയ ചലനത്തിനു പിന്നാലെ പരിഭ്രാന്തരായ ജനങ്ങൾ കെട്ടിടങ്ങളിൽനിന്ന് പുറത്തേക്കോടി. ആളപായമോ നാശനഷ്ടമോ ഉണ്ടായതായി വിവരമില്ല. ബംഗ്ലദേശാണ് ചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് സൂചന.
ഏതാനും സെക്കൻഡ് നീണ്ട ചലനത്തെ തുടർന്ന് ആളുകൾ ഓഫിസുകളിലും വീടുകളിലും നിന്നു പുറത്തേക്കോടി. നഗരത്തിൽ അടുത്തടുത്തു കെട്ടിടങ്ങളുള്ള മേഖലയിലുണ്ടായ ഭൂചലനം ജനങ്ങളെ പരിഭ്രാന്തരാക്കി. വലിയ കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. സ്കൂളുകളിൽ നിന്ന് വിദ്യാർഥികളെ തുറസ്സായ സ്ഥലങ്ങളിലേക്കു മാറ്റി.
ഭൂചലനത്തിൽ വീട്ടുപകരണങ്ങളും ജനാലകളും മറ്റും ഇളകുന്നതിന്റെ വിഡിയോകളും ചിത്രങ്ങളും ആളുകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.













































































