ലോഹത്തകിടിൽ മനോഹരമായ ചിത്രങ്ങൾ കൊത്തിയെടുക്കുന്ന മെറ്റൽ എൻഗ്രേവിംഗിൽ ശ്രദ്ധേയനായി മാറുകയാണ് കഞ്ഞിക്കുഴിയിലെ കൊച്ചുമിടുക്കനായ അഭിൻ കൃഷ്ണ

ലോഹത്തകിടിൽ മനോഹരമായ ചിത്രങ്ങൾ കൊത്തിയെടുക്കുന്ന മെറ്റൽ എൻഗ്രേവിംഗിൽ ശ്രദ്ധേയനായി മാറുകയാണ് കഞ്ഞിക്കുഴിയിലെ കൊച്ചുമിടുക്കനായ അഭിൻ കൃഷ്ണ.
നിരവധി ചിത്രങ്ങളാണ് അഭിൻ രൂപകൽപ്പന ചെയ്തിട്ടുള്ളത്.
ഇടുക്കി കഞ്ഞിക്കുഴിയിലെ അഞ്ചാം ക്ലാസ്സുകാരനാണ് അഭിൻ.
കഞ്ഞിക്കുഴി എസ് എൻ യു പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായ അഭിൻ രണ്ടു വർഷക്കാലമായി
മെറ്റൽ എൻഗ്രേവിംഗിൽ ശ്രദ്ധിക്കുന്നു.
പഠനത്തിലും കലാപരമായ പ്രവർത്തനങ്ങളിലും മിടുക്കനായ അഭിൻ്റെ മെറ്റൽ എൻഗ്രേവിങ് ഏറെ ശ്രദ്ധേയമാണ്.
ചെറിയ ഉളികൾ ഈ കുഞ്ഞി
കൈകൾക്ക് വഴങ്ങുന്നു. ഉപജില്ലാതലത്തിൽ
അഭിൻ കൃഷ്ണ ഒന്നാം സ്ഥാനം നേടി. മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും
പ്രോൽസാഹനം അഭിനുണ്ട്.
ഉജ്ജ്വലബാല്യം പുരസ്കാരത്തിന് അഭിൻ അപേക്ഷിച്ചിട്ടുണ്ട് കഞ്ഞിക്കുഴി മാമ്പള്ളി ദിലീപിൻ്റെയും ഷൈനിയുടെയും രണ്ടു മക്കളിൽ ഇളയവനാണ് അഭിൻ കൃഷ്ണ
ഏഴാം ക്ലാസിൽ പഠിക്കുന്ന അനുഷ് കൃഷ്ണയാണ് അഭിൻ്റ സഹോദരൻ
മെറ്റൽ എൻഗ്രേവിങ്ങിന്
ഹൈസ്കൂൾ തലത്തിൽ മാത്രമേ ജില്ലാതല സംസ്ഥാനതല മത്സരങ്ങളുള്ളു. യു.പി വിഭാഗത്തിന് ഉപജില്ല വരെയാണ് മത്സരങ്ങൾ ഉള്ളത്
ഭാവിയിൽ ഒരു കലാകാരനായി മാറണമെന്നും മെറ്റൽ എൻഗ്രേവിങ് നന്നായി ശ്രദ്ധിച്ച് ഹൈസ്കൂൾ തലത്തിൽ എത്തുമ്പോൾ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും സമ്മാനങ്ങൾ തേടണമെന്നാണ് ആണ് അഭിൻ്റ
ആഗ്രഹം









































































