നിർമ്മാണ നിരോധനം പിൻവലിച്ച് മൂന്നാർ മേഖലയിൽ സമഗ്ര ടൂറിസം പാക്കേജ് നടപ്പാക്കണം. അപു ജോൺ ജോസഫ്

മൂന്നാർ ദേവികുളം മേഖലകളിൽ നടപ്പാക്കിയിട്ടുള്ള നിർമ്മാണ നിരോധനം പിൻവലിക്കണമെന്നും മൂന്നാറിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി ടൂറിസം പാക്കേജ് തയ്യാറാക്കി നടപ്പാക്കണമെന്നും കേരളാ കോൺഗ്രസ് സംസ്ഥാന കോ- ഓർഡിനേറ്റർ അപു ജോൺ ജോസഫ് ആവശ്യപ്പെട്ടു….
കേരളാ കോൺഗ്രസ് മൂന്നാർ , ദേവികുളം സംയുക്ത മണ്ഡലം കൺവൻഷൻ മൂന്നാർ ശിക്ഷക് സദൻ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടൂറിസ്റ്റ് വാഹനങ്ങൾക്ക് പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങളില്ലാത്തതിനാൽ മൂന്നാർ, ഇരവികുളം, മാട്ടുപ്പെട്ടി മേഖലകളിൽ ഗതാഗത കുരുക്കുകൾ നിത്യസംഭവമായിരിക്കുന്നു. പ്രശ്നപരിഹാരത്തിനായി വിവിധ സ്ഥലങ്ങളിൽ പാർക്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും മുന്നാറിൽ എല്ലാവിധസൗകര്യങ്ങളുമുള്ള പ്രൈവറ്റ് ബസ് സ്റ്റാന്റ് നിർമ്മിക്കണമെന്നുംഅപു ജോൺ ജോസഫ് ആവശ്യപ്പെട്ടു..
ആലുവ – ആനക്കുളം – മൂന്നാർ രാജപാത തുറക്കണമെന്നും അടിമാലിയിലെ മണ്ണിടിച്ചിലിൽ പ്രതിസന്ധിയിലായവരെ സഹായിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു…









































































