Idukki വാര്‍ത്തകള്‍
നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം 27 ന് മന്ത്രി എം.ബി രാജേഷ് നിർവഹിക്കും

നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിൽ നിർമ്മാണം പൂർത്തികരിച്ച ഗ്യാസ് ക്രിമിറ്റോറിയത്തിൻ്റെയും, സഹ്യദർശൻ പാർക്കിൻ്റെയും പ്രവർത്തന ഉദ്ഘാടനവും പടിഞ്ഞാറെ കവല ഓപ്പൺ മാർക്കറ്റ് നിർമ്മാണ ഉദ്ഘാടനവും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് 27ന് രാവിലെ 10.30 ന് നെടുങ്കണ്ടത്ത് നിർവഹിക്കും. എം. എം മണി എംഎൽഎ അധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാരിച്ചൻ നീറണാകുന്നേൽ, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി കുഞ്ഞ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പ്രീമി ലാലിച്ചൻ, മറ്റ് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രിയ- സാമുദായിക- സാംസ്കാരിക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.









































































