ലോഗോ പ്രകാശനം ചെയ്തു

ഒക്ടോബർ 28 മുതൽ 31 വരെ കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തപ്പെടുന്ന 44 മത് സബ്ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു.
ബഹുമാനപ്പെട്ട കട്ടപ്പന മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി ബീന ടോമി,പി ടി എ പ്രസിഡന്റ് ശ്രീ സിജു ചാക്കുംമൂട്ടിലിനു ലോഗോ നൽകിയാണ് പ്രകാശന കർമ്മം നിർവഹിച്ചത്. കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയായ ഫിയോണ ആൻ സജി രൂപകല്പന ചെയ്ത ലോഗോയാണ് ഇത്തവണ കലോത്സവത്തിനായി തിരഞ്ഞെടുത്തത്.
സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ട ചടങ്ങിൽ സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാദർ അനൂപ് കരിങ്ങാട്ടിൽ, സ്കൂൾ പ്രിൻസിപ്പൽ ശ്രീ മാണി കെ സി, ഹെഡ്മാസ്റ്റർ ശ്രീ ബിജുമോൻ ജോസഫ്,എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ദീപു ജേക്കബ്,പ്രോഗ്രാം കൺവീനർ ശ്രീ ജിതിൻ ജോർജ്,അധ്യാപകർ വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.
കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ നിന്നാണ് ഫിയോണ ആൻ സജി ഈ നേട്ടം കൈവരിച്ചത്. മികച്ച ലോഗോയ്ക്കുള്ള ക്യാഷ് അവാർഡും പ്രശംസ ഫലകവും 28ആം തീയതി രാവിലെ 10 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ വച്ച് വിജയിക്ക് നൽകുന്നതാണ്.









































































