കട്ടപ്പന ബ്ലോക്ക് ഓഫീസിന് മുമ്പിൽ അംബേദ്ക്കർ / അയ്യങ്കാളി കോഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി

കട്ടപ്പന ബ്ലോക്ക് ഓഫീസിന് മുമ്പിൽ അംബേദ്ക്കർ / അയ്യങ്കാളി കോഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി.
വിവിധ ആവശ്യങ്ങൾ ഉയർത്തിയാണ് ധർണ്ണ നടത്തിയത്. കട്ടപ്പന നഗരസഭ കൗൺസിലർ പ്രശാന്ത് രാജു ഉദ്ഘാടനം ചെയ്തു. പട്ടികജാതി വിസ നടപ്പാക്കുന്ന ഐക്യദാർഢ്യ പക്ഷാചരണ തട്ടിപ്പ് അവസാനിപ്പിക്കുക . വിദ്യാർത്ഥികളുടെ ഗ്രാൻഡ് അടിയന്തരമായി കൊടുക്കുക മിശ്രവിവാഹ ധനസഹായം വിതരണം ചെയ്യുക ചികിത്സാ ധനസഹായം അടിയന്തരമായി വിതരണം ചെയ്യുക. പട്ടി ജാതി ഫണ്ട് വെട്ടിക്കുറയ്ക്കുന്ന ഗവൺമെന്റ് നടപടി പുനഃ പരിശോധിക്കുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ധർമ്മണ്ണ സമരം നടത്തിയത്. കട്ടപ്പന നഗരസഭ കൗൺസിലർ പ്രശാന്ത് രാജു ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് മന്ത്രി ഇല്ലാത്ത ഒരു വകുപ്പായി പട്ടികജാതി വികസന വകുപ്പ് മാറിയെന്നും നാഥനില്ലാത്ത വകുപ്പായി മാറിയതുകൊണ്ട് ഫണ്ടുകൾ മുഴുവൻ വെട്ടിച്ചിറക്കുന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഓർഡിനേഷൻ കമ്മിറ്റി ജനറൽ സെക്രട്ടറി വിഎസ് ശശി അധ്യക്ഷത വഹിച്ചു മോബിൻ ജോണി രാജീവ് രാജു കെ ആർ രാജൻ .എ കെ രാജു രാജത്തോപ്പിൽ സുരേഷ് മൊഴിയാങ്കൽ സരിത കെ സാബു സന്ധ്യാ എസ് തങ്കമ്മ രാജു കെ കെ കുഞ്ഞുമോൻ മധു പി കെ തുടങ്ങിയവർ സംസാരിച്ചു













































































