ഒക്ടോബർ 21, ദേശീയ പൊലീസ് സ്മൃതിദിനം ആചരിച്ചു
രാജ്യത്തിന്റെ സുരക്ഷയ്ക്കും, ആഭ്യന്തര ക്രമസമാധാന പാലനത്തിനുമായി ജീവത്യാഗം ചെയ്യേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ഓർമക്കായി പൊലീസ് സ്മൃതിദിനം ആചരിച്ചു.
1959 ഒക്ടോബർ 21 ന് ലഡാക്കിലെ പട്രോളിംഗ് ഡ്യൂട്ടിക്കിടയിൽ ചൈനീസ് പട്ടാളത്തിന്റെ ആക്രമണത്തിൽ രക്തസാക്ഷിത്വം വരിച്ച CRPF സേനാംഗങ്ങളുടെ സ്മരണാർത്ഥമാണ് ഒക്ടോബർ 21 പോലീസ് സ്മൃതി ദിനമായി ആചരിച്ചു വരുന്നത്.
ഇടുക്കി ജില്ലാ പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.എം സാബു മാത്യു ഐ.പി. എസ് പുഷ്‌പചക്രം അർപ്പിച്ചു. അഡിഷണൽ പോലീസ് സൂപ്രണ്ട് ഇമ്മാനുവൽ പോൾ, ഇടുക്കി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് രാജൻ കെ അരമന, ജില്ലാ പൊലീസ് ആസ്ഥാനത്തിലെ സബ് ഇൻസ്‌പെക്ടർ പി എച് ജമാൽ, ജില്ലാ പൊലീസ് ആസ്ഥാനത്തിലെയും, വിവിധ സ്റ്റേഷനുകളിലെയും മറ്റ് പോലീസ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സായുധരായ പൊലീസ് സേനാംഗങ്ങൾ, വീരചരമം പ്രാപിച്ച പോലീസ് ഉദ്യോഗസ്ഥരുടെ സ്‌മരണയ്ക്ക് മുന്നിൽ ആദരാഞ്ജലി അർപ്പിച്ച് സല്യൂട്ട് ചെയ്തു.









































































