Idukki വാര്‍ത്തകള്‍
കാഞ്ചിയാർ കോഴിമല നവജ്യോതി ആർട്‌സ് & സ്പോട്‌സ് ക്ലബ്ബിന്റെ ഉദ്ഘാടനവും കായിക ഉപകരണങ്ങളുടെ വിതരണവും നടന്നു

കാഞ്ചിയാർ ഗ്രാമപഞ്ചായത്തിലെ കോഴിമല പടികവർഗ്ഗ സങ്കേതത്തിൽ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട യുവജനങ്ങളുടെ കലാ-കായിക കഴിവ് പരിപോഷിപ്പിക്കുന്നതിനും ഈ പ്രദേശത്തെ ജനതയുടെ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, കായികപരമായ പുരോഗതിക്കായി പ്രവർത്തനം ആരംഭിക്കുന്ന നവജ്യോതി ആർട്‌സ് & സ്പോട്‌സ് ക്ലബ്ബിൻറെ ഉദ്ഘാടനവും കായിക ഉപകരണങ്ങളുടെ വിതരണവും കട്ടപ്പന പോലീസ് ഇൻസ്പെക്ടർ മുരുകൻ ടി സി നിർവഹിച്ചു.
മുഖ്യ രക്ഷാധികാരിയായ കോവിൽമല രാജാവ് രാമൻ രാജമന്നാൻ അവര്‍കള്‍, കട്ടപ്പന പോലീസ് സബ് ഇൻസ്‌പെക്ടർ രജിത് നാഥ്, ജനമൈത്രി ബീറ്റ് ഓഫീസർ മനു പി പി, സിവിൽ പോലീസ് ഓഫീസർ ശ്രീകുമാർ ഉൾപ്പെടെ വിവിധ സാമുഹ്യ, സാംസ്ക്കാരിക പ്രവർത്തകരും ജനപ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.













































































