6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

വികസന പ്രവർത്തനങ്ങളിൽ സർക്കാരിൻ്റേത് സുതാര്യമായ കാഴ്ചപ്പാട്: മന്ത്രി റോഷി അഗസ്റ്റിൻ





വികസന ആശയങ്ങളും നേട്ടങ്ങളും പങ്കുവച്ച് അറക്കുളം ഗ്രാമപഞ്ചായത്ത് വികസന സദസ്

വികസനപ്രവർത്തനങ്ങൾ ജനങ്ങളെ അറിയിക്കുകയും അവരുടെ അഭിപ്രായം കേൾക്കുകയും ചെയ്യുന്ന സുതാര്യമായ കാഴ്ചപ്പാടാണ് സംസ്ഥാന സർക്കാരിനുള്ളതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. അറക്കുളം ഗ്രാമ പഞ്ചായത്ത് വികസന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.  ജനങ്ങളുടെ അവകാശമാണ് അറിയുക എന്നത്. സംസ്ഥാനത്തിൻ്റെ പൊതുവികസനം അതോടൊപ്പം പ്രാദേശിക വികസനവും ജനങ്ങളെ അറിയിക്കണമെന്ന സുതാര്യമായ കാഴ്ചപ്പാടാണ് സർക്കാരിൻ്റേത്. അതാണ് പഞ്ചായത്ത് തോറുമുള്ള വികസന സദസുകൾ ലക്ഷ്യമിടുന്നത്. 2021ൽ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ ആദ്യ മന്ത്രിസഭായോഗത്തില്‍ തന്നെ എടുത്ത തീരുമാനമായിരുന്നു അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം നടപ്പാക്കുക എന്നത്. അതിനായി അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. 64000 ത്തോളം കുടുംബങ്ങളെ കണ്ടെത്തുകയും അവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കുകയും ചെയ്തു. നവംബർ 1 കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തെ അതിദാരിദ്ര്യമില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കും. രാജ്യത്തിൻ്റെ മുന്നിൽ തിളക്കമുള്ള നേട്ടമാണ് കേരളത്തിൻ്റേത്. സർക്കാരിൻ്റെ ഇച്ഛാശക്തിയാണ് ഈ നേട്ടം സാധ്യമാക്കിയത്. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലൊക്കെ വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. പശ്ചാത്തല സൗകര്യ വികസനത്തിലും സംസ്ഥാനത്ത് വലിയ വളർച്ച കൈവരിച്ചുവെന്നും മന്ത്രി പറഞ്ഞു.

അറക്കുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബി ജോമോൻ  അധ്യക്ഷത വഹിച്ചു.

വികസനകാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺ കെ.എൽ ജോസഫ് ഗ്രാമ പഞ്ചായത്ത് നടപ്പാക്കിയ  വികസന പ്രവർത്തനങ്ങളുടെ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്തിൽ അതിദാരിദ്ര്യ നിർമ്മാർജനം നടപ്പിലാക്കി. പഞ്ചായത്തിൽ ആകെ 19 കുടുംബങ്ങളെ കണ്ടെത്തുകയും അവർക്ക്‌ ആവശ്യമായ ഭക്ഷണക്കിറ്റ്, മരുന്നുകൾ ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുകയും ചെയ്തു. ലൈഫ് മിഷൻ മുഖേന 185 കുടുംബങ്ങൾക്ക് വീടുകൾ നൽകി. ഇതിൽ 40 പട്ടികജാതി കുടുംബങ്ങളും 81 പട്ടികവർഗ കുടുംബങ്ങളും ഉൾപ്പെടുന്നു.

ഭവനപുനരുദ്ധാരണത്തിനായി 237 കുടുംബങ്ങൾക്ക് ആനുകൂല്യം നൽകി. മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി അറക്കുളം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികൾ ഉൾപ്പടെ 67 സ്ഥാപനങ്ങളെയും 12 സ്കൂളുകളെയും 186 അയൽക്കൂട്ടങ്ങളെയും 9 പൊതുസ്ഥലങ്ങളും ഹരിത ഓഡിറ്റിന് വിധേയമാക്കി ഹരിതസ്ഥാപനങ്ങളായി പ്രഖ്യാപിച്ചു.

പഞ്ചായത്ത് ആരോഗ്യ വിഭാഗം പാലിയേറ്റീവ് കെയർ സേവനങ്ങൾ വ്യാപകമായി നടപ്പാക്കി. അറക്കുളം ഗ്രാമപഞ്ചായത്തിൽ 20 ഹോം കെയറുകളുണ്ട്. നിലവിൽ പഞ്ചായത്തിൽ 112 പാലിയേറ്റീവ് കെയർ രോഗികളാണുള്ളത്. 2020-21 സാമ്പത്തിക വർഷം മുതൽ 2025-26 വരെ പാലിയേറ്റീവ് കെയർ മേഖലയിൽ 50,28,135 രൂപ ചെലവഴിച്ചു.

പശ്ചാത്തല മേഖലയിൽ 6,32,95,246 രൂപ ചെലവഴിച്ചു. സി.എം.എൽ. ആർ. ആർ. പി പദ്ധതിയിൽ ഉൾപ്പെടുത്തി (45 ലക്ഷം രൂപ) കുളമാവ് ഭാഗത്ത് റോഡ് സഞ്ചാരയോഗ്യമാക്കി.  കൂടാതെ അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി (1 കോടി രൂപ) വലിയമാവ്  ഭാഗത്തെ റോഡ് നിർമ്മാണം അന്തിമഘട്ടത്തിലാണ്.

സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുടെ വീഡിയോ സദസിൽ പ്രദർശിപ്പിച്ചു. പൊതുജനങ്ങൾ വികസന പ്രവർത്തനങ്ങൾ വിലയിരുത്തി ഓപ്പൺ ഫോറത്തിൽ സംവദിച്ചു. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികളെ ചടങ്ങിൽ ആദരിച്ചു. കൂടാതെ ഹരിത കർമ സേനാംഗങ്ങൾ, ആശാ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ, കുടുംബ ശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് അംഗങ്ങൾ എന്നിവരെയും ആദരിച്ചു.

ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിബു ജോസഫ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുശീല ഗോപി, പഞ്ചായത്തംഗങ്ങളായ ഗീത തുളസീധരൻ, സിന്ധു പി.എസ്, ഷീജ പി.എൻ, എലിസബത്ത് ജോൺസൺ, സിനി തോമസ് സെക്രട്ടറി ഇൻ-ചാർജ് പി.യു ജിഷ എന്നിവർ സംസാരിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!