Idukki വാര്‍ത്തകള്‍
‘വിഷൻ 2031’ സംസ്ഥാനതല സെമിനാർ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു

കട്ടപ്പന : സെൻറ് ജോർജ്ജ് പാരീഷ് ഹാളിൽ വച്ച് ജലവിഭവ വകുപ്പ് നടത്തുന്ന സംസ്ഥാനതല സെമിനാർ വിഷൻ 2031 മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനംചെയ്തു.
പൊതുജനങ്ങൾ, നയരൂപകർത്താക്കൾ, വകുപ്പിലെ വിദഗ്‌ധർ, സ്കൂൾ- കോളേജ് വിദ്യാർഥികൾ, അധ്യാപകർ, ജനപ്രതിനിധികൾ, സന്നദ്ധ സംഘടന പ്രതിനിധികൾ ഉൾപ്പെടെ ആയിരം പേരോളം പങ്കെടുക്കുന്ന പരിപാടിയിൽ എല്ലാവർക്കും സുസ്ഥിര ജലവിതരണം, മലിനീകരണ നിയന്ത്രണം, ജലശുദ്ധീകരണ സാങ്കേതികവിദ്യകൾ, ജലപുനരുപയോഗം, ഭൂഗർഭജല സംരക്ഷണം, റീചാർജ്, സുസ്ഥിര ഉപയോഗം, സുസ്ഥിര ജലസംരക്ഷണവും വിഭവ പരിപാലനവും, സമഗ്ര ജലവിഭവ പരിപാലനം, നൂതന സാങ്കേതികവിദ്യയിൽ കനാൽ അറ്റകുറ്റപ്പണി തുടങ്ങിയ വിഷയങ്ങളിൽ പാനൽ ചർച്ചകളും നടക്കും.
ഇന്ന് ഉച്ചക്ക് ശേഷം ഭാവി ജലനയങ്ങൾക്ക് മാർഗ നിർദ്ദേശമാകാൻ തയാറാക്കുന്ന ‘വിഷൻ 2031’ വികസന രേഖയുടെ അവതരണവും നടക്കും.
















































































































