യാക്കോബായ സഭയുടെ ശ്രേഷ്‌ഠ കാതോലിക്കാ ബാവായ്ക്ക് ഇടുക്കി ഭദ്രാസനം സ്വീകരണം നൽകുന്നു

മലങ്കര യാക്കോബായ സുറിയാനി സഭയുടെ നവാഭിഷിക്തനായ ശ്രേഷ്‌ഠ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവായ് ക്ക് 2025 നവംബർ 4ന് ഇടുക്കി ഭദ്രാസനം പ്രൗഢോജ്വലമായ സ്വീകരണം നൽകുന്നു. ഒക്ടോബർ 12 ഞായറാഴ്‌ച കട്ടപ്പന മൗണ്ട് താബോർ അരമനയിൽ വച്ച് ഇടുക്കി ഭദ്രാസന മെത്രാപ്പോലീ ത്താ സഖറിയാസ് മോർ പീലക്‌സീനോസിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ഭദ്രാസന പള്ളിപ്രതിനിധി യോഗത്തിൽ ശ്രേഷ്‌ഠ കാതോലിക്കാ ബാവായ്ക്ക് നൽകുന്ന സ്വീകരണം സംബന്ധിച്ച് തീരുമാന ങ്ങൾ എടുത്തു. നവംബർ 3ന് കോട്ടയത്തു നിന്നും കുമളിയിൽ എത്തിച്ചേരുന്ന ശ്രേഷ്ഠ ബാവാ നാലിനു രാവിലെ ഭദ്രാസന മെത്രാപ്പോലീത്തായോടും വൈദികരോടുമൊപ്പം തമിഴ്‌നാട്ടിൽ പരി ശുദ്ധ സഭയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന വിവിധ പ്രോജക്ടുകൾ സന്ദർശിക്കും. തിരികെ കു മളിയിൽ എത്തിച്ചേരുന്ന ശ്രേഷ്ഠ ബാവാ ഉച്ചകഴിഞ്ഞ് രണ്ടിന് ആനവിലാസം വഴി കട്ടപ്പനയുടെ പ്രവേശന കവാടമായ വള്ളക്കടവിൽ എത്തിച്ചേരുമ്പോൾ നിരവധി വാഹനങ്ങളുടെ അകമ്പടിയോ ടെ സ്വീകരിച്ച് അമ്പലക്കവല, പള്ളിക്കവല, ടി.ബി.ജംഗ്ഷൻ വഴി കട്ടപ്പന സെൻ്റ് ജോർജ് യാ ക്കോബായ സുറിയാനി പള്ളിയിലേക്ക് ആനയിക്കും. തുടർന്ന് ഇടുക്കിയിലെ വിവിധ മതമേലദ്ധ്യക്ഷ ന്മാരുടേയും ഹൈറേഞ്ചിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക നേതാക്കളുടേയും സാന്നിദ്ധ്യ ത്തിൽ ശ്രേഷ്ഠ ബാവായ്ക്ക് പ്രൗഢോജ്വലമായ ആദരവ് നൽകും. പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികൾക്ക് രൂപം നൽകി. 2025 മാർച്ച് 25ന് ലബനനിലെ പാത്രിയർക്കാ കത്തീഡ്രലിൽ വച്ച് ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ മോറാൻ മോർ ഇഗ്നാത്തി യോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായാണ് യാക്കോബായ സുറിയാനി സഭയുടെ കൊച്ചി ഭദ്രാസന മെത്രാപ്പോലീത്ത ആയിരുന്ന ജോസഫ് മോർ ഗ്രീഗോറിയോസിനെ ബസേലി യോസ് ജോസഫ് എന്ന പേരിൽ കാതോലിക്കയായി വാഴിച്ചത്. ലോകത്താകമാനമുള്ള വിവിധ ക്രൈസ്‌തവ സഭകളുടെ തലവന്മാരും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പ്രതിനിധികളും കാ തോലിക്ക വാഴ്ച്‌ചയിൽ പങ്കെടുത്തിരുന്നു. ആലോചനാ യോഗത്തിൽ ഭദ്രാസന സെക്രട്ടറി ജോൺ വർഗീസ് കോറെപ്പിസ്കോപ്പാ പഞ്ഞിക്കാട്ടിൽ വൈദിക സെക്രട്ടറി ഫാ എബിൻ എബ്രാഹാം കു മ്മനത്തുചിറയിൽ എന്നിവർ സംസാരിച്ചു. പള്ളിപ്രതിനിധികളും കൗൺസിൽ അംഗങ്ങളും സഭാ മാനേജിംഗ് കമ്മിറ്റിയംഗങ്ങളും ആത്മീയ സംഘടനാ ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു.









































































